എന്തുകൊണ്ട് ഉമ്രാന്‍ മാലിക്കിന് അവസാന ഓവര്‍? കാരണം പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ഉമ്രാന്റെ പേസില്‍ 18 റണ്‍സ് കണ്ടെത്തുക എന്നത് പ്രയാസമായിരിക്കും എന്നതാണ് ഹര്‍ദിക് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്
അയര്‍ലന്‍ഡിന് എതിരെ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ്/ഫോട്ടോ: എഎഫ്പി
അയര്‍ലന്‍ഡിന് എതിരെ ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ്/ഫോട്ടോ: എഎഫ്പി

ഡബ്ലിന്‍: ഇന്ത്യക്കായി രണ്ടാമത്തെ മാത്രം മത്സരം കളിച്ച താരത്തിന്റെ കൈകളിലേക്ക് നിര്‍ണായകമായ അവസാന ഓവര്‍ നല്‍കിയത് എന്തുകൊണ്ട് എന്ന് പ്രതികരിച്ച് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഉമ്രാന്റെ പേസില്‍ 18 റണ്‍സ് കണ്ടെത്തുക എന്നത് പ്രയാസമായിരിക്കും എന്നതാണ് ഹര്‍ദിക് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

അവസാന ഓവറില്‍ 13 റണ്‍സ് ആണ് മാലിക് വിട്ടുകൊടുത്തത്. 20ാം ഓവറിലെ ഉമ്രാന്റെ രണ്ടാമത്തെ ഡെലിവറി നോബോള്‍ ആയിരുന്നു. ഇതിലൂടെ ലഭിച്ച ഫ്രീ ഹിറ്റിലൂടെ അഡെയര്‍ ബൗണ്ടറി കണ്ടെത്തി. പിന്നാലെ വന്ന ബോളില്‍ ടോപ് എഡ്ജായും പന്ത് ബൗണ്ടറി ലൈന്‍ തൊട്ടതോടെ സമ്മര്‍ദം ഇന്ത്യക്ക് മുകളിലായി. എന്നാല്‍ പിന്നെ വന്ന മൂന്ന് ഡെലിവറിയിലും ബൗണ്ടറി വഴങ്ങാതെ ഉമ്രാന്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 

ഉമ്രാന് പേസ് ഉണ്ട്. ആ പേസിനെ നേരിട്ട് 18 റണ്‍സ് നേടുക എന്നത് പ്രയാസമാണ്. അവര്‍ ചില മനോഹര ഷോട്ടുകള്‍ കളിച്ചിരുന്നു. വളരെ നന്നായി ബാറ്റ് ചെയ്തു. അവര്‍ക്കും, മനസാന്നിധ്യം കൈവിടാതിരുന്ന ഞങ്ങളുടെ ബൗളര്‍മാര്‍ക്കും അഭിനന്ദനം എന്നാണ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പ്രതികരിച്ചത്. 

ദിനേശ് കാര്‍ത്തിക്കും സഞ്ജുവും ആയിരുന്നു കാണികളുടെ പ്രിയപ്പെട്ടവര്‍. ലോകത്തിന്റെ ഈ ഭാഗത്തേക്ക് എത്താനായതില്‍ സന്തോഷം. വലിയ പിന്തുണ ഞങ്ങള്‍ക്കിവിടെ ലഭിച്ചു. കുട്ടിയായിരിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി കളിക്കുക എന്നതായിരുന്നു സ്വപ്‌നം. ടീമിനെ നയിച്ച് ആദ്യ ജയം നേടുക എന്നത് സ്‌പെഷ്യലാണ്. ഇപ്പോള്‍ പരമ്പര നേടുകയും ചെയ്തതോടെ അത് ഒരുപാട് സ്‌പെഷ്യലായിരിക്കുന്നു, ഹര്‍ദിക് പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com