മോശം പെരുമാറ്റം; ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി; സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 05:19 PM  |  

Last Updated: 30th June 2022 05:19 PM  |   A+A-   |  

football

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സംഘത്തില്‍ നിന്ന് ഒരംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായ രീതിയില്‍ പെരുമാറിയ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. നിലവില്‍ ഇന്ത്യന്‍ ടീം യൂറോപ്യന്‍ പര്യടനത്തിലാണ്. അപമര്യാദയായി പെരുമാറിയ അംഗത്തോട് എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ എഐഎഫ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ടീമിന്റെ സഹ പരിശീലകന്‍ അലക്‌സ് ആംബ്രോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ചില മാധ്യങ്ങള്‍ വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ ടീമിലെ ഒരു പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. 

ആരോപണ വിധേയന്‍ രാജ്യത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. അന്വേഷണമടക്കമുള്ള നടപടികളിലേക്ക് ഇയാള്‍ വന്നശേഷം കടക്കും.

ഈ വാർത്ത കൂടി വായിക്കാം 

നാലാം റാങ്കുകാരനെ വീഴ്ത്തി മലയാളി താരം പ്രണോയ്; പൊരുതിക്കയറി സിന്ധു; മലേഷ്യ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ