'ഇത് ഏറെ വിലപ്പെട്ട നിമിഷം', 100ാം ടെസ്റ്റില്‍ കോഹ്‌ലിയെ ആദരിച്ച് ഇന്ത്യന്‍ ടീം

 ഗ്രൗണ്ടില്‍ അനുഷ്‌കയും ഗ്യാലറിയില്‍ സഹോദരനും ഈ സമയം കോഹ് ലിക്കൊപ്പം നിന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൊഹാലി: 100ാം ടെസ്റ്റ് കളിക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമായി വിരാട് കോഹ്‌ലി. ചരിത്ര നേട്ടത്തിലെത്തിയ കോഹ്‌ലിയെ മൊഹാലിയില്‍ ലങ്കക്കെതിരായ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ടീം ആദരിച്ചു. ഈ സമയം ഗ്രൗണ്ടില്‍ അനുഷ്‌കയും ഗ്യാലറിയില്‍ സഹോദരനും കോഹ് ലിക്കൊപ്പം നിന്നു. 

ഇത് എനിക്ക് വളരെ വിലപ്പെട്ട നിമിഷമാണ്. എന്റെ ഭാര്യയും സഹോദരനും ഇവിടെയുണ്ട്. എല്ലാവരും അഭിമാനത്തോടെയാണ് നില്‍ക്കുന്നത്, കോഹ് ലി പറഞ്ഞു. 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. അതൊരു വലിയ യാത്രയായിരുന്നു. ഈ 100ലേക്ക് എത്താനായതില്‍ സന്തോഷം, കോഹ് ലി പറയുന്നു. 

ഫിറ്റ്‌നസ് നിലനിര്‍ത്താനായി ഞാന്‍ ഒരുപാട് പ്രയാസപ്പെട്ടു. എന്റെ കുടുംബവും പരിശീലകനും ഈ ടെസ്റ്റ് മത്സരത്തെ അഭിമാനത്തോടെയാണ് കാണുന്നത് എന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. 2011ലാണ് കോഹ് ലി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 15 റണ്‍സോടെ കോഹ് ലിയും 30 റണ്‍സുമായി വിഹാരിയുമാണ് ക്രീസില്‍. 33 റണ്‍സോടെ മായങ്കും 29 റണ്‍സുമായി രോഹിത് ശര്‍മയും മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com