114-6ല്‍ നിന്നും തിരികെ കയറി ഇന്ത്യ, സ്‌നേഹ് റാണയും പൂജാ വസ്ത്രാക്കറും തുണച്ചു; പാകിസ്ഥാന് 245 റണ്‍സ് വിജയ ലക്ഷ്യം

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ടൗരാംഗ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് മുന്‍പില്‍ 245  റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 244  റണ്‍സ് എടുത്തത്. 

114-6 എന്ന നിലയിലേക്ക് വീണ് ഇന്ത്യ തകര്‍ച്ച മുന്‍പില്‍ കണ്ടിരുന്നു. എന്നാല്‍ സ്‌നേഹ് റാണയും പൂജ വസ്ത്രാക്കറും ചേര്‍ന്ന് ഇന്ത്യയെ മുന്‍പോട്ട് നയിച്ചു. ഇരുവരും അര്‍ധ ശതകം കണ്ടെത്തി.  48 പന്തില്‍ നിന്ന് സ്‌നേഹ റാണ 53 റണ്‍സ് നേടി. 4 ബൗണ്ടറികളാണ് റാണയുടെ ബാറ്റില്‍ നിന്നും വന്നത്. പൂജ വസ്ത്രാക്കര്‍ 59 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 67 റണ്‍സ് നേടി. 

92 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി  ദീപ്തി ശര്‍മയും സ്മൃതി മന്ദാനയും

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 6 പന്തില്‍ നിന്ന് ഡക്കായി ഷഫലി വര്‍മ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദീപ്തി ശര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 

സ്മൃതി മന്ദാന 75 പന്തില്‍ നിന്ന് 52 റണ്‍സും ദീപ്തി ശര്‍മ 57 പന്തില്‍ നിന്ന് 40 റണ്‍സും എടുത്തു. എന്നാല്‍ ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായി. മിതാലി രാജ് 36 പന്തില്‍ നിന്ന് 9 റണ്‍സും ഹര്‍മന്‍പ്രീത് കൗര്‍ 14 പന്തില്‍ നിന്ന് 5 റണ്‍സും റിച്ച ഘോഷ് ഒരു റണ്‍സുമായി മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com