ചെയ്‌സിങ്ങില്‍ തുടക്കം പാളി, കീവീസിന് മുന്‍പില്‍ വിയര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; പൂജാ വസ്ത്രാക്കറിന് 4 വിക്കറ്റ് 

ഏകദിന ലോകകപ്പില്‍ തുടരെ ജയം തേടി ഇറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിന് മുന്‍പില്‍ വിയര്‍ക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: ഏകദിന ലോകകപ്പില്‍ തുടരെ ജയം തേടി ഇറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിന് മുന്‍പില്‍ വിയര്‍ക്കുന്നു. ആതിഥേയര്‍ മുന്‍പില്‍ വെച്ച 261 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയിലാണ്. 

59 പന്തില്‍ നിന്ന് 28 റണ്‍സുമായി യസ്തികയും ആറ് റണ്‍സുമായി മന്ദാനയും 5 റണ്‍സോടെ ദീപ്തി ശര്‍മയും മടങ്ങി. ക്യാപ്റ്റന്‍ മിതാലി രാജിനും ഹര്‍മനും ചേര്‍ന്ന് കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. 

റണ്‍റേറ്റ് മൂന്നില്‍ താഴെയായി നില്‍ക്കുന്നതും ഇന്ത്യക്ക് മേലുള്ള സമ്മര്‍ദം കൂട്ടുന്നു. ഏകദിന ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡിന് എതിരെ കളിച്ച പരമ്പരയില്‍ 4-1നാണ് ഇന്ത്യ തോറ്റത്. ന്യൂസിലന്‍ഡിന് മേല്‍ ലോകകപ്പിലും മേല്‍ക്കെ കണ്ടെത്താന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കഴിയുന്നില്ല എന്നതിന്റെ സൂചനയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറുകള്‍ നല്‍കുന്നത്. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാമത്തെ ഓവറില്‍ കിവീസ് സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ഇന്ത്യ ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 5 റണ്‍സിന് ഓപ്പണര്‍ ബേറ്റ്‌സ് മടങ്ങി. എന്നാല്‍ അമേലിയ കെറിന്റേയും എമി സതര്‍വൈറ്റിന്റേയും അര്‍ധ ശതകങ്ങള്‍ കിവീസിന് തുണയായി. 

ഇന്ത്യക്ക് വേണ്ടി പൂജ വസ്ത്രാക്കര്‍ നാല് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റും ജുലന്‍ ഗോസ്വാമിയും ദീപ്തി ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ കളിയില്‍ പാകിസ്ഥാന് എതിരെ ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com