83 പന്തില്‍ 91 റണ്‍സ് അടിച്ചതും പോര; ഫോം തെളിയിക്കാന്‍ പൂജാര കൗണ്ടി കളിക്കും

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കും. സസക്‌സ് ടീമിനൊപ്പമൊണ് പൂജാര ചേരുക
പുറത്തായ ചേതേശ്വര്‍ പൂജാര പവലിയനിലേക്കു മടങ്ങുന്നു/പിടിഐ
പുറത്തായ ചേതേശ്വര്‍ പൂജാര പവലിയനിലേക്കു മടങ്ങുന്നു/പിടിഐ

ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കും. സസക്‌സ് ടീമിനൊപ്പമൊണ് പൂജാര ചേരുക. ഫോം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പൂജാരയ്ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

ലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെയ്‌ക്കൊപ്പം പൂജാരയേയും സെലക്ടര്‍മാര്‍ ഒഴിവാക്കി. രഞ്ജി ട്രോഫി കളിച്ച് ഫോം വീണ്ടെടുക്കാനാണ് പൂജാരയോട് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാല്‍ രഞ്ജിയിലും താളം കണ്ടെത്താന്‍ പൂജാരയ്ക്ക് കഴിഞ്ഞില്ല. 

റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ടൂര്‍ണമെന്റിലാണ് പൂജാര കളിക്കുക

ഇതോടെയാണ് ഫോം വീണ്ടെടുക്കാനായി പൂജാര ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. സസക്‌സിനായി റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് ടൂര്‍ണമെന്റിലാണ് പൂജാര കളിക്കുക. ഓസീസ് താരം ട്രാവിസ് ഹെഡിന് പകരമാണ് പൂജാരയെ സസക്‌സ് ടീമിലെടുത്തത്. 

കഴിഞ്ഞ ഒരു വര്‍ഷം 14 ടെസ്റ്റില്‍ നിന്ന് 602 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് കണ്ടെത്താനായത്. പൂജാരയുടെ മടങ്ങി വരവ് പ്രതീക്ഷിച്ച രഞ്ജി സീസണില്‍ ഒരു ഇന്നിങ്‌സില്‍ 83 പന്തില്‍ നിന്ന് 91 റണ്‍സ് സൗരാഷ്ട്രയ്ക്ക് വേണ്ടി നേടി പൂജാര ശ്രദ്ധ പിടിച്ചിരുന്നു. മുംബൈക്ക് എതിരെയായിരുന്നു ഇത്. 16 ഫോറും 1 സിക്‌സും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഈ ഇന്നിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com