ബുമ്രയ്ക്ക് 5 വിക്കറ്റ്, ശ്രീലങ്ക 109ന് ഓള്‍ഔട്ട്; ഇന്ത്യക്ക് 143 റണ്‍സ് ലീഡ്‌

രണ്ടാം ദിനം രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ബുമ്രയും അശ്വിനും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ബെംഗളൂരു: പിങ്ക് ബോള്‍ ടെസ്റ്റില്‍ ശ്രീലങ്ക 109 റണ്‍സിന് ഓള്‍ഔട്ട്. രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ശ്രീലങ്ക 26 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ടായി. 

രണ്ടാം ദിനം രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ബുമ്രയും അശ്വിനും ചേര്‍ന്നാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്. ആറ് ഓവര്‍ മാത്രമാണ് ലങ്കയുടെ നാല് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് വേണ്ടിവന്നത്. 143 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. 

85 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസ് ആണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മൂന്ന് കളിക്കാര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ബുമ്ര 5 വിക്കറ്റ് വീഴ്ത്തി. ഇത് എട്ടാം തവണയാണ് ബൂമ്ര ടെസ്റ്റില്‍ എട്ട് വിക്കറ്റ് വീഴ്ത്തുന്നത്. അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം പിഴുതി. ഒരു വിക്കറ്റാണ് അക്ഷര്‍ പട്ടേല്‍ നേടിയത്. 

നേരത്തെ ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ് ആണ് സ്‌കോര്‍ ഉയര്‍ത്താന്‍ തുണയായത്. 98 പന്തില്‍ നിന്ന് 10 ഫോറും നാല് സിക്‌സും സഹിതം ശ്രേയസ് 92 റണ്‍സ് നേടി. ഋഷഭ് പന്ത് 7 ബൗണ്ടറിയോടെ 26 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്ത് മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com