കലാശപ്പോരിലേക്ക് ടിക്കറ്റ് ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെ സമനിലയില്‍ തളച്ചാലും വഴി തുറക്കും 

ആദ്യ പാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിന്റെ ആധിപത്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വാസ്‌കോ: ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. ഐഎസ്എല്‍ സെമി രണ്ടാം പാദത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ചാലും ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ ഉറപ്പിക്കാം. 

ആദ്യ പാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിന്റെ ആധിപത്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാല്‍ ജംഷഡ്പൂര്‍ തിരിച്ചടിക്കുമോയെന്ന ഭയം ബ്ലാസ്‌റ്റേഴ്‌സിന് മുകളിലുണ്ട്. ആദ്യ പാദത്തില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ ചീമ നഷ്ടപ്പെടുത്തിയത് ഉള്‍പ്പെടെയാണ് ജംഷഡ്പൂരിന് തിരിച്ചടിയായിരുന്നത്. ഫിനിഷിങ്ങിലെ ഈ പിഴവുകളെല്ലാം രണ്ടാം പാദത്തില്‍ അവര്‍ തിരുത്തിയാല്‍ ബ്ലാസ്റ്റേഴ്‌സ് വിയര്‍ക്കും. 

ഫേവറിറ്റുകള്‍ ജംഷഡ്പൂര്‍ തന്നെയെന്ന് വുകോമനോവിച്ച്‌

സെമി ആദ്യ പാദത്തില്‍ ജയിച്ചതിന് ശേഷവും ജംഷഡ്പൂരാണ് ഫേവറിറ്റുകള്‍ എന്ന വുകോമനോവിച്ചിന്റെ വാക്കുകളിലും ടീം അമിത ആത്മവിശ്വാസത്തിലല്ല എന്ന വ്യക്തമാണ്. റെക്കോര്‍ഡുകള്‍ പലതും തിരുത്തി എഴുതി 20 കളിയില്‍ നിന്ന് 43 പോയിന്റുമായി ലീഗ് ഷീല്‍ഡ് ജയിച്ചാണ് ജംഷഡ്പൂര്‍ സെമി പോരിന് എത്തിയത്. സെമിയിലെ ആദ്യ പാദത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തുടരെ 7 കളിയില്‍ ജയിച്ച് വരികയായിരുന്നു അവര്‍. 

സഹലിന്റെ ഗോളും പ്രതിരോധത്തിലെ ഹോര്‍മിപാമിന്റെ മികവുമായിരുന്നു ആദ്യ സെമിയില്‍ ബ്ലാസ്റ്റേഴ്‌സ് ജയത്തില്‍ നിര്‍ണായകമായത്. ലൂണയുടെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിയകന്നില്ലായിരുന്നു എങ്കില്‍ 2-0ന്റെ ലീഡ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍തൂക്കം കൂട്ടിയാനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com