ഋഷഭ് പന്തിന് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും, ഫലം എന്തായാലും ടീം സഹിക്കും: രോഹിത് ശര്‍മ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുക എന്നതാണെന്ന് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ
ഫോട്ടോ:ബിസിസിഐ, ട്വിറ്റർ

ബെംഗളൂരു: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുക എന്നതാണെന്ന് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലിയുടെ ഫലം എന്തുതന്നെ ആയാലും അത് ഉള്‍ക്കൊള്ളാന്‍ ടീം തയ്യാറാണെന്നും രോഹിത് പറഞ്ഞു. 

എങ്ങനെയാണ് പന്ത് ബാറ്റ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. തന്റെ ശൈലിയില്‍ ബാറ്റിങ് തുടരാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ പന്തിന് നല്‍കുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആ ബാറ്റിങ് ശൈലിയില്‍ മാറ്റം വേണ്ടി വന്നേക്കാം. എങ്കിലും ഇതേ ബാറ്റിങ് ശൈലിയില്‍ പോകാന്‍ പന്തിനെ അനുവദിക്കാനാണ് ടീം ആഗ്രഹിക്കുന്നത്, രോഹിത് ശര്‍മ പറയുന്നു. 

ഡിആര്‍എസിലും പന്തിന്റെ തീരുമാനങ്ങള്‍ ശരിയാവുന്നു

30,40 മിനിറ്റില്‍ കളിയുടെ ഗതി തിരിക്കാന്‍ പന്തിന് കഴിയും. ഡിആര്‍എസിലേക്ക് എത്തുമ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ പന്തിനാവുന്നു. ഡിആര്‍എസ് ഒരു ലോട്ടറിയാണ്. ഡിആര്‍എസ് എല്ലായ്‌പ്പോഴും ശരിയാവണം എന്നില്ല. ചില സമയത്ത് തീരുമാനം തെറ്റിയേക്കാം. എന്നാല്‍ അതില്‍ പ്രശ്‌നമില്ല. 

പൂജാര, രഹാനെ എന്നി പരിചയസമ്പത്തുള്ള രണ്ട് കളിക്കാരെ നമുക്ക് നഷ്ടമായി. പുതിയ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങേണ്ടി വന്നത് വിഹാരിക്കും വെല്ലുവിളിയായി. ശ്രേയസിന് ആറാമത് ബാറ്റ് ചെയ്യേണ്ടി വരുന്നതും മറ്റൊരു വെല്ലുവിളിയാണ്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ ആ വിക്കറ്റില്‍ ബാറ്റ് ചെയ്ത് ശ്രേയസ് പക്വത കാണിച്ചതായും രോഹിത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com