പിതാവിന്റെ മരണ ശേഷം ആദ്യ സെഞ്ചുറി; 5000 റണ്‍സും 150 വിക്കറ്റും; റെക്കോര്‍ഡിട്ട് ബെന്‍ സ്‌റ്റോക്ക്‌സ് 

ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സും 150 വിക്കറ്റും വീഴ്ത്തുന്ന അഞ്ചാമത്തെ ഓള്‍റൗണ്ടറായി സ്‌റ്റോക്ക്‌സ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ റെക്കോര്‍ഡിട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സും 150 വിക്കറ്റും വീഴ്ത്തുന്ന അഞ്ചാമത്തെ ഓള്‍റൗണ്ടറായി സ്‌റ്റോക്ക്‌സ്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ 128 പന്തില്‍ നിന്ന് 125 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സിലാണ് സ്‌റ്റോക്ക്‌സ് ചരിത്ര നേട്ടം പിന്നിട്ടത്. ഗാരി സോബേഴ്‌സ്, ഇയാന്‍ ബോധം, കപില്‍ ദേവ്, കാലിസ് എന്നിവരാണ് സ്റ്റോക്ക്‌സിന് മുന്‍പ് ഈ നേട്ടം തൊട്ടവര്‍. 

ആഷസ് പരമ്പരയിലും തിളങ്ങാന്‍ സ്റ്റോക്ക്‌സിന് കഴിഞ്ഞിരുന്നില്ല

പിതാവിന്റെ മരണ ശേഷം ക്രീസിലേക്ക് തിരികെ എത്തിയ സ്റ്റോക്ക്‌സ് ആദ്യമായാണ് ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. ആഷസ് പരമ്പരയിലും തിളങ്ങാന്‍ സ്റ്റോക്ക്‌സിന് കഴിഞ്ഞിരുന്നില്ല. വിന്‍ഡിസിന് എതിരായ ടെസ്റ്റില്‍ സ്റ്റോക്ക്‌സിന് പുറമെ ക്യാപ്റ്റന്‍ ജോ റൂട്ടും സെഞ്ചുറി നേടി. 

316 പന്തുകള്‍ നേരിട്ടാണ് റൂട്ട് 153 റണ്‍സ് എടുത്തത്. ഡാനിയല്‍ ലോറന്‍സ് 91 റണ്‍സ് നേടി മടങ്ങി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com