ഗുഡ്‌ബൈ വോണീ; വോണിന് അവസാന യാത്രയയപ്പ് നല്‍കി കുടുംബവും സുഹൃത്തുക്കളും

ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന് അവസാന യാത്രമൊഴിയേകി സുഹൃത്തുക്കളും കുടുംബവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന് അവസാന യാത്രമൊഴിയേകി സുഹൃത്തുക്കളും കുടുംബവും. സ്വകാര്യ ചടങ്ങിലായിരുന്നു അന്തിമ ചടങ്ങുകള്‍. 

80 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വോണിന്റെ മൂന്ന് മക്കള്‍, മാതാപിതാക്കള്‍, മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍, അലന്‍ ബോര്‍ഡര്‍, ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും വോണിനെ യാത്രയാക്കാന്‍ എത്തി. 

മാര്‍ച്ച് നാലിനായിരുന്നു വോണിന്റെ മരണം

മാര്‍ച്ച് നാലിനായിരുന്നു വോണിന്റെ അപ്രതീക്ഷിത വിയോഗം. തായ്‌ലന്‍ഡിലെ സമൂയിലെ വില്ലയിലാണ് അവധി ദിനങ്ങള്‍ ചിലവഴിക്കുന്നതിന് ഇടയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് കണ്ടെത്തല്‍. 

1994ലെ ഇംഗ്ലണ്ടിനെതിരായ വോണിന്റെ ഹാട്രിക്കും 2006ലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ 700ാം വിക്കറ്റ് നേട്ടവും പിറന്ന മെല്‍ബണ്‍ ഗ്രൗണ്ടിന്റെ സതേണ്‍ സ്റ്റാന്‍ഡിന് വോണിന്റെ പേര് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെല്‍ബണ്‍ ഗ്രൗണ്ടിലെ വോണിനായുള്ള സ്മാരകത്തിലേക്ക് മാര്‍ച്ച് 30ന് പൊതുജനങ്ങള്‍ക്ക് പ്രവേശനവും നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com