രണ്ടര ലക്ഷം രൂപ പിഴ, 2 കളിയില്‍ നിന്ന് വിലക്ക്; ജേസന്‍ റോയ്ക്ക് കടുത്ത ശിക്ഷയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് 

ഇംഗ്ലണ്ട് ബാറ്റര്‍ ജേസന്‍ റോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Published on
Updated on

ലണ്ടന്‍: ഇംഗ്ലണ്ട് ബാറ്റര്‍ ജേസന്‍ റോയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. രണ്ടര ലക്ഷം രൂപ പിഴയും ജേസന്‍ റോയ്ക്ക് വിധിച്ചിട്ടുണ്ട്. 

എന്ത് കുറ്റത്തിന്റെ പേരിലാണ് ജേസന്‍ റോയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത് എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയില്ല. മുന്‍വിധിയോടെ മറ്റുള്ളവര്‍ക്ക് ദ്രോഹമാവുന്ന വിധം പ്രവര്‍ത്തിച്ചതിന് എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഭവം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ഐപിഎല്‍ സീസണില്‍ നിന്നും ജേസന്‍ റോയ് പിന്മാറിയിരുന്നു

രണ്ടര ലക്ഷം രൂപ പിഴ മാര്‍ച്ച് 31ന് മുന്‍പ് അടയ്ക്കണം. തന്റെ കുറ്റം ജേസന്‍ റോയ് സമ്മതിച്ചിട്ടുണ്ട്. 2022 ഐപിഎല്‍ സീസണില്‍ നിന്നും ജേസന്‍ റോയ് പിന്മാറിയിരുന്നു. ബയോ ബബിളില്‍ തുടരുന്നതിലെ സമ്മര്‍ദം ചൂണ്ടിയായിരുന്നു ഇത്. റോയിയുടെ ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഫോമിലാണ് ഫെബ്രുവരിയില്‍ ജേസന്‍ കളിച്ചത്. എന്നാല്‍ കുടുംബത്തോടൊപ്പം സമയം ചെലവിടണം എന്ന് ചൂണ്ടി ഐപിഎല്ലില്‍ നിന്ന് അപ്രതീക്ഷിതമായി ജേസന്‍ റോയി പിന്മാറി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു ജേസന്‍ റോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com