സെമിയില്‍ കടന്ന് സൗത്ത് ആഫ്രിക്ക, ഇന്ത്യ പരുങ്ങലില്‍; മുന്‍പിലുള്ള സാധ്യതകള്‍ ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സൗത്ത് ആഫ്രിക്ക സെമി ഉറപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ കടന്ന് സൗത്ത് ആഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണ് സൗത്ത് ആഫ്രിക്ക സെമി ഉറപ്പിച്ചത്. ഇത് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. 

26 ഓവറായി മത്സരം ചുരുക്കിയെങ്കിലും 10.5 ഓവറില്‍ 61-4 എന്ന നിലയില്‍ സൗത്ത് ആഫ്രിക്ക നില്‍ക്കുമ്പോള്‍ മഴ എത്തി. കളി തുടരാനാവാത്ത സാഹചര്യം വന്നതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ 9 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സൗത്ത് ആഫ്രിക്ക സെമി ഉറപ്പിച്ചു. 

ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ

12 പോയിന്റോടെയാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ കടന്നത്. സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും ഇനി ഒരു മത്സരം കൂടിയുണ്ട്. ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്ത് വിന്‍ഡിസ് ആണ്. വിന്‍ഡിസ് അവരുടെ ഏഴ് മത്സരങ്ങളും കളിച്ച് കഴിഞ്ഞു. 

ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസ്-സൗത്ത് ആഫ്രിക്ക മത്സര ഫലം ഇതായതോടെ ഇന്ത്യക്ക് തങ്ങളുടെ അവസാന മത്സരത്തില്‍ ഉറപ്പായും ജയിക്കണം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റും എട്ടാവും

നാല് പോയിന്റോടെ അഞ്ചാമത് ഇംഗ്ലണ്ട് ഉണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനും എതിരെ ഇംഗ്ലണ്ട് ജയിക്കുകയും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാധ്യതകള്‍ പരുങ്ങലിലാവും. ഈ രണ്ട് ജയത്തിലൂടെ ഇംഗ്ലണ്ടിന്റെ പോയിന്റ് എട്ട് ആവും. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റും എട്ടാവും. 

8 പോയിന്റ് വീതം വന്നാല്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമിയിലേക്ക് കടക്കും. എന്നാല്‍ ഇംഗ്ലണ്ട് ഇനിയുള്ള രണ്ട് കളി ജയിക്കുകയും ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ വിന്‍ഡിസും ഇംഗ്ലണ്ടും സെമിയിലേക്ക് കടക്കും. ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ തോല്‍ക്കുകയും ഇന്ത്യ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്താലും മിതാലിക്കും സംഘത്തിനും സെമിയില്‍ കടക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com