16 വര്‍ഷമായി തുടരുന്ന ദുരന്തം, ജര്‍മനിയില്‍ കിരീടം തൊട്ടത് മുതല്‍ നിലയില്ലാ കയത്തില്‍ അസൂറിപ്പട

ഖത്തര്‍ ലോകകപ്പിലേക്ക് ലോകം എത്തി നില്‍ക്കുമ്പോള്‍ ഇറ്റലിക്ക് പറയാനുള്ളത് ദുരന്ത കഥകള്‍ മാത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ര്‍മനിയില്‍ ഇറ്റലി കിരീടം ചൂടിയിട്ട് 16 വര്‍ഷം പിന്നിടുന്നു. എന്നാല്‍ ഖത്തര്‍ ലോകകപ്പിലേക്ക് ലോകം എത്തി നില്‍ക്കുമ്പോള്‍ ഇറ്റലിക്ക് പറയാനുള്ളത് ദുരന്ത കഥകള്‍ മാത്രം. 2010,2014,2018 ലോകകപ്പുകളില്‍ ഇറ്റലിക്ക് തല ഉയര്‍ത്താനായിരുന്നില്ല. 2022ലും നാല് വട്ടം ലോക കിരീടത്തില്‍ മുത്തമിട്ട അസൂരിപ്പട നാണക്കേടിന്റെ നടുവില്‍ തന്നെ. 

കിരീടം നിലനിര്‍ത്താനിറങ്ങി, മടങ്ങിയത് തലതാഴ്ത്തി

2010ല്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ ലോക ചാമ്പ്യന്മാര്‍ ഗ്രൂപ്പ് എഫില്‍ ഫിനിഷ് ചെയ്തത് ഏറ്റവും അവസാന സ്ഥാനക്കാരായി. പാരാഗ്വെ, സ്ലൊവാക്യ, ന്യൂസിലന്‍ഡ് എന്നിവരായിരുന്നു ഗ്രൂപ്പ് എഫില്‍ ഇറ്റലിക്കൊപ്പം ഉണ്ടായിരുന്നത്. ഇറ്റലിക്കവിടെ നേടാനായത് 2 സമനിവയും ഒരു തോല്‍വിയും. 

മരണ ഗ്രൂപ്പിന്റെ ഇര

2014 ലോകകപ്പില്‍ ബ്രസീലില്‍ പന്തുരുണ്ടപ്പോള്‍ മരണ ഗ്രൂപ്പിലായിരുന്നു ഇറ്റലി ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, കോസ്റ്റ റിക്ക, യുറുഗ്വെ എന്നിവരായിരുന്നു ഗ്രൂപ്പില്‍ ഒപ്പമുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇറ്റലി ഇവിടെ തുടങ്ങിയത്. എന്നാല്‍ എല്ലാം പിന്നാലെ തകര്‍ന്നടിഞ്ഞു. സെന്‍ട്രല്‍ അമേരിക്കന്‍സും സൗത്ത് അമേരിക്കന്‍സും ചേര്‍ന്ന് ഇറ്റലിയെ വീണ്ടും തകര്‍ത്തു. മൂന്ന് പോയിന്റോടെ തുടരെ രണ്ടാം ലോകകപ്പിലും ഇറ്റലി നാണംകെട്ടു മടങ്ങി. 

റഷ്യയിലേക്ക് ടിക്കറ്റില്ല

2018ലെ റഷ്യന്‍ ലോകകപ്പിലൂടെ തിരികെ കയറാനെത്തിയ ഇറ്റലിയെ കാത്തിരുന്നത് മറ്റൊരു വലിയ ദുരന്തവും. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ജിയിലായിരുന്നു ഇറ്റലി. ഗ്രൂപ്പ് ജിയില്‍ സ്‌പെയ്‌നനിന് താഴെ വന്നതോടെ ഇറ്റലിക്ക് പ്ലേഓഫ് കളിക്കേണ്ടി വന്നു. ഇവിടെ ആദ്യ പാദത്തില്‍ 1-0ന് സ്വീഡന്‍ ജയിച്ചു. രണ്ടാം പാദം ഗോള്‍ രഹിത സമനില. ഇതോടെ റഷ്യയിലേക്കുള്ള ടിക്കറ്റ് ഇല്ലാതെ ഇറ്റലി മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com