12ാം സെഞ്ചുറിയുമായി സൂസി ബേറ്റ്‌സ്‌, 5 വിക്കറ്റ് പിഴുത് റോവ്; പാകിസ്ഥാനെ 71 റണ്‍സിന് വീഴ്ത്തി ന്യൂസിലന്‍ഡ്‌

ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്തുന്ന നാലാമത്തെ വനിതാ താരമായി ന്യൂസിലന്‍ഡിന്റെ സുസീ ബേറ്റ്‌സ്
പാകിസ്ഥാന്റെ സിദ്രാ നവാസിനെ പുറത്താക്കിയ ഹന്നാ റോവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി
പാകിസ്ഥാന്റെ സിദ്രാ നവാസിനെ പുറത്താക്കിയ ഹന്നാ റോവിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍/ഫോട്ടോ: എഎഫ്പി

ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിനത്തില്‍ 5000 റണ്‍സ് കണ്ടെത്തുന്ന നാലാമത്തെ വനിതാ താരമായി ന്യൂസിലന്‍ഡിന്റെ സുസീ ബേറ്റ്‌സ്. പാകിസ്ഥാനെ ന്യൂസിലന്‍ഡ് തകര്‍ത്ത കളിയില്‍ തന്റെ 12ാം സെഞ്ചുറിയിലേക്കും ബേറ്റ്‌സ് എത്തി. 

71 റണ്‍സിനാണ് ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് 265 റണ്‍സ്. 135 പന്തില്‍ നിന്ന് 14 ബൗണ്ടറിയോടെ 126 റണ്‍സ് അടിച്ചെടുത്ത സൂസി ബേറ്റ്‌സ് ആണ് ന്യൂസിലന്‍ഡിനെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചത്. 

സൂസി ബേറ്റ്‌സ്, ഫോട്ടോ: എഎഫ്പി
സൂസി ബേറ്റ്‌സ്, ഫോട്ടോ: എഎഫ്പി

ന്യൂസിലന്‍ഡിന്റെ റോവ് 5 വിക്കറ്റ് വീഴ്ത്തി

266 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ പാകിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 194 റണ്‍സ് മാത്രം. 50 റണ്‍സ് നേടിയ ദിനാ ദാറിന് മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതാനായത്. ന്യൂസിലന്‍ഡിന്റെ റോവ് 5 വിക്കറ്റ് വീഴ്ത്തി. 155-3 എന്ന നിലയില്‍ പാകിസ്ഥാന്‍ എത്തിയെങ്കിലും റോവ് തുടരെ വിക്കറ്റ് വീഴ്ത്തിയതോടെ കരകയറാന്‍ കഴിഞ്ഞില്ല.

പാകിസ്ഥാന് എതിരെ ഹന്നാ റോവിന്റെ ബൗളിങ്, ഫോട്ടോ: എഎഫ്പി
പാകിസ്ഥാന് എതിരെ ഹന്നാ റോവിന്റെ ബൗളിങ്, ഫോട്ടോ: എഎഫ്പി

സഞ്ചുറി നേടിയ സൂസി ബേറ്റ്‌സ് ആണ് കളിയിലെ താരം. ജയിച്ചെങ്കിലും ന്യൂസിലന്‍ഡിന്റെ മുന്‍പില്‍ നിന്ന് സെമി പ്രതീക്ഷകള്‍ അസ്തമിച്ച് കഴിഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും ഇനിയുള്ള മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ തോല്‍വിയിലേക്ക് വീണാല്‍ മാത്രമാവും ന്യൂസിലന്‍ഡിന് സെമിയിലേക്ക് പ്രവേശനം ലഭിക്കുക. 

എന്നാല്‍ സെമിയിലേക്ക് ആതിഥേയര്‍ പ്രവേശിക്കാനുള്ള സാധ്യത വിരളമാണ്. പാകിസ്ഥാനാവട്ടെ ഏഴ് കളിയില്‍ നിന്ന് നേടിയത് ഒരു ജയം മാത്രം. എട്ടാം സ്ഥാനത്ത് ആയിരിക്കും പാകിസ്ഥാന്‍ ഫിനിഷ് ചെയ്യുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com