'ടീം ബസില്‍ കയറ്റില്ല, ഹോട്ടലിലേക്ക് നടന്ന് വരാന്‍ പറയും'; ജഡേജയ്ക്കും യൂസഫ് പഠാനും വോണ്‍ നല്‍കിയ ശിക്ഷ 

രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പഠാനും ഷെയ്ന്‍ വോണ്‍ നല്‍കിയ ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തി പാക് മുന്‍ താരം കമ്രാന്‍ അക്മല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരിക്കുന്ന സമയം രവീന്ദ്ര ജഡേജയ്ക്കും യൂസഫ് പഠാനും ഷെയ്ന്‍ വോണ്‍ നല്‍കിയ ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തി പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. ടീം ബസിലേക്ക് എത്തുന്നതിന് വൈകുന്നതിന്റെ പേരിലായിരുന്നു വോണ്‍ ഇവരെ ശിക്ഷിച്ചത്. 

യൂസഫും ജഡേജയും ടീം ബസില്‍ കയറാന്‍ എത്താന്‍ വൈകും. ആ സമയം വോണ്‍ ഒന്നും പറയില്ല. ഞാനും കുറച്ച് വൈകിയിട്ടുണ്ടാവും. എന്നെ അദ്ദേഹം ഒന്നും പറയില്ല. കാരണം ഞാന്‍ വൈകിയായിരുന്നു ടീമിനൊപ്പം ചേര്‍ന്നത്, കമ്രാന്‍ അക്മല്‍ പറയുന്നു. 

ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ വോണ്‍ ആവശ്യപ്പെടും

പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് തിരികെ പോവാന്‍ തുടങ്ങുന്ന സമയം ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ വോണ്‍ ആവശ്യപ്പെടും. എന്നിട്ട് ജഡേജയോടും യൂസഫിനോടും ബസില്‍ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്ന് വരാന്‍ പറയും, ഷെയിന്‍ വോണിന് ആദരവ് അര്‍പ്പിച്ചുള്ള ഡോക്യുമെന്ററിയിലാണ് കമ്രാന്‍ അക്മലിന്റെ വാക്കുകള്‍. 

ഷെയ്ന്‍ വോണിന് ഏറ്റവും പ്രിയമുള്ള കളിക്കാരില്‍ ഒരാളായിരുന്നു രവീന്ദ്ര ജഡേജ. വോണിനെ സൂപ്പര്‍ സ്റ്റാര്‍ എന്നായിരുന്നു വോണ്‍ വിശേഷിപ്പിച്ചിരുന്നത്. വോണിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com