ആദ്യം ഇംഗ്ലണ്ട് വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പ്; പിന്നെ അത്ഭുതപ്പെടുത്തി വിന്‍ഡിസ് വാലറ്റം; വീണ്ടും ബൗളര്‍മാരുടെ ബാറ്റിങ്ങില്‍ പ്രതീക്ഷ വെച്ച് ഇംഗ്ലണ്ട്‌

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റില്‍ ഔട്ടായി മടങ്ങുന്ന അലക്‌സ് ലീസ്/ഫോട്ടോ: എഎഫ്പി
വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റില്‍ ഔട്ടായി മടങ്ങുന്ന അലക്‌സ് ലീസ്/ഫോട്ടോ: എഎഫ്പി

ഗ്രെനാഡ: വിന്‍ഡിസിന് എതിരെ ടെസ്റ്റ് പരമ്പര തോല്‍വിയിലേക്ക് ഇംഗ്ലണ്ട്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

ക്രിസ് വോക്‌സും ജാക്ക് ലീച്ചുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സിലേത് പോലെ രണ്ടാം ഇന്നിങ്‌സിലും വാലറ്റത്തിന് അത്ഭുതം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ട് രക്ഷപെടും. ഒന്നാം ഇന്നിങ്‌സില്‍ 114-9 എന്ന നിലയില്‍ നിന്നാണ് ജാക്ക് ലീച്ചും സഖിബ് മഹ്മൂദും ചേര്‍ന്ന് സ്‌കോര്‍ 200 കടത്തിയത്. 

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് രണ്ട് താരങ്ങള്‍

മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 10 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ഇതുവരെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത് രണ്ട് താരങ്ങള്‍ മാത്രമാണ്. അലക്‌സ് ലീസ് 132 പന്തുകള്‍ നേരിട്ട് മടങ്ങിയത് 31 റണ്‍സുമായി. ബെയര്‍‌സ്റ്റോ 22 റണ്‍സ് എടുത്ത് മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മയേഴ്‌സ് ആണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ തകര്‍ത്തത്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റേതിന് സമാനമായി വെസ്റ്റ് ഇന്‍ഡീസിനേയും രക്ഷിച്ചത് വാലറ്റം ആയിരുന്നു. 128-7 എന്ന നിലയില്‍ നിന്നാണ് 297 എന്ന സ്‌കോറിലേക്ക് വെസ്റ്റ് ഇന്‍ഡീസ് എത്തിയത്. ജോഷുവ ഡി സില്‍വ സെഞ്ചുറി നേടിയപ്പോള്‍ വാലറ്റം വിക്കറ്റ് കളയാതെ നിന്നു. 

257 പന്തില്‍ നിന്നാണ് 10 ബൗണ്ടറിയോടെ ജോഷുവ സെഞ്ചുറി നേടിയത്. അല്‍സാരി ജോസഫ് 59 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്തു. കെമാര്‍ റോച്ച് 82 പന്തില്‍ നിന്ന് 25 റണ്‍സും. ജെയ്ഡന്‍ സീല്‍സ് 59 പന്തില്‍ നിന്ന് 13 റണ്‍സും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com