പൂനെ:രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരബാദിന് വിജയലക്ഷ്യം 211 റണ്‍സ്. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍
210 റണ്‍സ് നേടി. തകര്‍ത്തടിച്ച ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ ബാറ്റിങ്ങാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.സഞ്ജു സാംസണ്‍ 27 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ഇതില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നു. മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലണ് റണ്‍ വേട്ടയില്‍ രണ്ടാമത്. 29 പന്തില്‍ 41 റണ്‍സ് നേടി.
ഓപ്പണറായ ജോസ് ബട്‌ലര്‍ 35 റണ്‍സും ജയ്‌സ് വാല്‍ 20 റണ്‍സും നേടി. ഉമ്രാന്‍ മാലിക്ക് രണ്ടു വിക്കറ്റും റൊമാരിയോ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി
2008ല്‍ പ്രഥമ ഐ.പി.എല്‍. കിരീടം നേടിയ ശേഷം പിന്നീട് ഒന്നാമതെത്താന്‍ രാജസ്ഥാന് കഴിഞ്ഞിട്ടില്ല.
ഇത്തവണ മികച്ച ടീം ലൈനപ്പാണ് ടീമിനുള്ളത്. ബാറ്റര്‍മാരായി സഞ്ജു, ദേവ്ദത്ത് എന്നിവര്‍ക്ക് പുറമേ ജോസ് ബട്ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റാസി വാന്‍ ഡ്യൂസ്സന്‍, ജിമ്മി നീഷാം, റയാന്‍ പരാഗ്, ഡാരില്‍ മിച്ചല്‍ തുടങ്ങിയവരുണ്ട്. ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന ബൗളിങ് നിരയില്‍ രവിചന്ദ്ര അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സൈനി, എന്നിവര്‍ അണിനിരക്കും.
മറുവശത്ത് സണ്‍റൈസേഴ്സിനെ കെയ്ന്‍ വില്യംസണാണ് നയിക്കുന്നത്. വില്യംസണൊപ്പം എയ്ഡന്‍ മാര്‍ക്രം, പ്രിയം ഗാര്‍ഗ്, ആര്‍ സമര്‍ഥ്, അബ്ദുള്‍ സമദ്, നിക്കോളാസ് പുരാന്‍, അഭിഷേക് ശര്‍മ,ഗ്ലെന്‍ ഫിലിപ്സ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവര്‍ ബാറ്റര്‍മാരായി എത്തും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയും ശക്തമാണ്. ടി. നടരാജന്‍, ഉമ്രാന്‍ മാലിക്, കാര്‍ത്തിക്ക് ത്യാഗി, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ ബൗളിങ്ങില്‍ അണിനിരക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates