ഇന്ത്യയുടെ താരമാണ് ഉമ്രാന്‍ മാലിക്, കരുതലോടെ കൈകാര്യം ചെയ്യണം: രവി ശാസ്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2022 02:48 PM |
Last Updated: 30th March 2022 02:49 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ന്യൂഡല്‍ഹി: രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് പിഴുതതിന് പിന്നാലെ ഉമ്രാന്‍ മാലിക്കിനെ പ്രശംസയില്‍ മൂടി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഉമ്രാന്‍ മാലിക് ഇന്ത്യന്‍ താരമാണ്, കരുതലോടെ കൈകാര്യം ചെയ്യണം എന്നാണ് രവി ശാസ്ത്രി പറയുന്നത്.
ഉമ്രാന്‍ മാലിക്കിന്റെ ആറ്റിറ്റിയൂഡ് എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് പഠിക്കാന്‍ ഉമ്രാന് കഴിയും. ശരിയായ ഏരിയകളില്‍ എറിയാന്‍ ഉമ്രാന് കഴിഞ്ഞാല്‍ ഒരുപാട് ബാറ്റേഴ്‌സിനെ വിറപ്പിക്കാന്‍ കഴിയും. ഉമ്രാനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും ഇതെല്ലാം. വേണ്ട സന്ദേശങ്ങള്‍ ശരിയായ സമയം ഉമ്രാന് നല്‍കണം, രവി ശാസ്ത്രി പറഞ്ഞു.
''ഉമ്രാന്റെ കഴിവിലും പ്രാപ്തിയിലും ഒരു സംശയവും വേണ്ട. ഇന്ത്യന്‍ കളിക്കാരനാണ് ഈ താരം, ദേശിയ ടീം മാനേജ്‌മെന്റുകള്‍ ഉമ്രാനെ വേണ്ടവിധം ശ്രദ്ധിക്കണം എന്നത് ചൂണ്ടി രവി ശാസ്ത്രി പറയുന്നു. എപ്പോഴണ് ഉമ്രാന്‍ എല്ലാ അര്‍ഥത്തിലും തയ്യാറായിരിക്കുന്നത് എന്ന് പറയാനാവില്ല. അത് കാത്തിരുന്ന് കാണണം. എന്നാല്‍ ഉമ്രാനുമായി വേണ്ട രീതിയില്‍ ആശയവിനിമയം നടത്തണം.''
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍ക്കിളിനുള്ളില്‍ തന്നെ നിര്‍ത്തണം
കരുതലോടെ ഉമ്രാനെ കൈകാര്യം ചെയ്യുകയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സര്‍ക്കിളിനുള്ളില്‍ തന്നെ നിര്‍ത്തുകയും വേണം. സെലക്ടര്‍മാര്‍ ഉമ്രാനെ നിരീക്ഷിക്കണം. പര്യടനങ്ങള്‍ക്കായി വമ്പന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തണം എന്നും രവി ശാസ്ത്രി പറഞ്ഞു.
37 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ മാലിക്ക് രാജസ്ഥാന്‍ റോയല്‍സിന് എതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ദേവ്ദത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്റെ ഡെലിവറി ഇവിടെ ഏറെ പ്രശംസ നേടി. തുടരെ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞും ഉമ്രാന്‍ കയ്യടി നേടി.
WHAT A BOWL UMRAN MALIK pic.twitter.com/9lemvZ8SGK
— gautam (@itzgautamm) March 29, 2022