'ശരീര ഭാഷ തന്നെ മോശം'; ജഡേജയുടെ പിന്മാറ്റത്തിന് പിന്നില്‍ മാനേജ്‌മെന്റിന്റെ അതൃപ്തി

തളര്‍ന്ന ശരീര ഭാഷയായിരുന്നു രവീന്ദ്ര ജഡേജയുടേത്. ക്രിയാത്മകതയും ആത്മവിശ്വാസവും ജഡേജയ്ക്ക് നഷ്ടമായതായി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: ജയങ്ങളിലേക്ക് ടീമിനെ എത്തിക്കാന്‍ കഴിയാതെ വന്നതിന് പിന്നാലെയാണ് ക്യാപ്റ്റന്‍സി ധോനിയുടെ കൈകളിലേക്ക് രവീന്ദ്ര ജഡേജ തിരികെ നല്‍കിയത്. സീസണ്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ക്യാപ്റ്റന്‍സി മാറ്റം കൈമാറിയതിലുണ്ടായ ഞെട്ടലിലാണ് ആരാധകര്‍. മാനേജ്‌മെന്റിന്റെ അതൃപ്തിയെ തുടര്‍ന്നാണ് ജഡേജ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തളര്‍ന്ന ശരീര ഭാഷയായിരുന്നു രവീന്ദ്ര ജഡേജയുടേത്. ക്രിയാത്മകതയും ആത്മവിശ്വാസവും ജഡേജയ്ക്ക് നഷ്ടമായതായി. ഇങ്ങനെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ക്യാപ്റ്റന്‍സിയുടെ അമിത സമ്മര്‍ദം ജഡേജയ്ക്കുണ്ട്. ഇത് ജഡേജയുടെ കളിയേയും ബാധിച്ചു, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് വേണ്ടി രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോനിക്ക് തിരികെ നല്‍കി എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. സീസണില്‍ ചെന്നൈ 8 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ജയം പിടിച്ചത് രണ്ട് കളിയില്‍ മാത്രമാണ്. 

ബാറ്റിങ്ങിലും ബൗളിങ്ങിലും ജഡേജയ്ക്ക് താളം കണ്ടെത്താനും കഴിഞ്ഞില്ല. 112 റണ്‍സ് ആണ് 22.40 എന്ന ബാറ്റിങ് ശരാശരിയില്‍ ജഡേജ നേടിയത്. ബൗളിങ്ങില്‍ വീഴ്ത്താനായത് 5 വിക്കറ്റ് മാത്രവും. ഇന്ന് ഹൈദരാബാദിന് എതിരെയാണ് ചെന്നൈ ഇറങ്ങുന്നത്. ഒരിക്കല്‍ കൂടി ധോനിയുടെ കീഴില്‍ ചെന്നൈ ഇറങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com