'ഇതിലെ യുക്തി മനസിലാവുന്നില്ല'; സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍

മുംബൈ ഇന്ത്യന്‍സിന് എതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് നേരെ വിമര്‍ശനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് നേരെ വിമര്‍ശനം. ബോള്‍ട്ട് തന്റെ ബൗളിങ് ക്വാട്ട ഫിനിഷ് ചെയ്തിട്ടില്ല എന്നത് ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍ന ആണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്നത്. 

ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിന്റെ കൊണ്ടുവന്നതിന് പിന്നിലെ യുക്തി മനസിലാവുന്നില്ല. ബോള്‍ട്ട് തന്റെ നാല് ഓവര്‍ ക്വാട്ട ഫിനിഷ് ചെയ്തിട്ടില്ല എന്നാണ് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്. ഏഴാം ഓവറില്‍ 20 റണ്‍സ് ആണ് ഡാരില്‍ മിച്ചല്‍ വഴങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്യുക എന്നത് ദുഷ്‌കരമായിരുന്നു: സഞ്ജു

എന്നാല്‍ ഈര്‍പ്പത്തിന്റെ പ്രശ്‌നം ഇല്ലായിരുന്നു എങ്കില്‍ 158 റണ്‍സ് പ്രതിരോധിക്കാന്‍ കഴിഞ്ഞാനെ എന്നാണ് സഞ്ജു സാംസണ്‍ പ്രതികരിച്ചത്. ഇവിടെ ആദ്യം ബാറ്റ് ചെയ്യുക എന്നത് ദുഷ്‌കരമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് കൂടുതല്‍ എളുപ്പമായിരിക്കും എന്നാണ് സഞ്ജു പ്രതികരിച്ചത്. 

ടോസ് നേടിയ രോഹിത് രാജസ്ഥാന് എതിരെ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ രാജസ്ഥാന് കണ്ടെത്താനായത് 158 റണ്‍സും. ബിഗ് ഹിറ്റുകള്‍ക്ക് തുടക്കത്തില്‍ പ്രയാസപ്പെട്ട ജോസ് ബട്ട്‌ലര്‍ തന്റെ ഇന്നിങ്‌സിന്റെ അവസാനത്തിലേക്ക് എത്തിയപ്പോഴേക്കും കത്തി കയറി. ഋതിക്കിന്റെ ഓവറില്‍ നാല് സിക്‌സ് ആണ് തുടരെ ബട്ട്‌ലര്‍ പറത്തിയത്. 

ചെയ്‌സ് ചെയ്ത മുംബൈ തുടക്കത്തില്‍ പതറി. എന്നാല്‍ തിലകും സൂര്യകുമാറും ചേര്‍ന്ന് മുംബൈയെ മുന്‍പോട്ട് കൊണ്ടുപോയി. സൂര്യകുമാര്‍ അര്‍ധ ശതകം പിന്നിട്ടതോടെ സീസണിലെ ആദ്യ ജയത്തിലേക്കും മുംബൈ എത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com