'എന്റെ പ്രകടനങ്ങൾ തീർന്നിട്ടില്ല!'- നയം വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; മാഞ്ചസ്റ്ററിൽ തുടരും?

മത്സര ശേഷം ക്രിസ്റ്റ്യാനോ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രന്റ്‌ഫോര്‍ഡിനെതിരായ പോരാട്ടത്തിൽ ജയിച്ചു കയറി വിജയ വഴിയിൽ തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീ​ഗ് സാധ്യത നിലനിർത്തി. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ എന്നിവരുടെ ​ഗോളിലാണ് മാഞ്ചസ്റ്റർ വിജയം പിടിച്ചത്. 

മത്സര ശേഷം ക്രിസ്റ്റ്യാനോ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഞാനും എന്റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല' എന്നാണ് അദ്ദേഹം ക്യാമറയില്‍ നോക്കി പറഞ്ഞത്. ഇതോടെ അടുത്ത സീസണില്‍ റൊണാള്‍ഡോ, യുണൈറ്റഡ് താരമായി തുടരുമോയെന്നതില്‍ വീണ്ടും ആകാംക്ഷയേറി.

താരം റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് പ്രസ്താവന എന്നതാണ് ഏറ്റവും ശ്രദ്ധേയം. സീസണില്‍ 18 ഗോള്‍ ആണ് റൊണാള്‍ഡോ നേടിയത്. സ്വന്തം ഗ്രൗണ്ടില്‍ 14 ഗോള്‍ നേടി. രണ്ട് ഗോള്‍ കൂടി നേടിയാല്‍ ക്ലബ് കരിയറില്‍ 700 ഗോള്‍ തികയ്ക്കാന്‍ സൂപ്പര്‍ താരത്തിന് കഴിയും.

ഈ സീസണിലെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ അവസാന ഹോം പോരാട്ടമാണ് ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ കളിച്ചത്. മത്സര ശേഷം റൊണാൾഡോ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് നന്ദി പറഞ്ഞും കുറിപ്പ് പോസ്റ്റ് ചെയ്തു. 

'ടീമിനെ സംബന്ധിച്ച് ഏറ്റവും വിഷമം പിടിച്ച ഒരു സീസണായിരുന്നു ഇത്. ടീമിന്റെ പ്രകടനങ്ങൾ ഉൾക്കൊള്ളുകയും ടീമിനെ കൈവിടാതിരിക്കുകയും അതിശയിപ്പിക്കുന്ന പന്തുണ നൽകുകയും ചെയ്ത ആരാധകർക്ക് നന്ദി പറയുന്നു. അവരോടുള്ള കടപ്പാട് പ്രകടിപ്പിക്കാൻ ഓൾഡ് ട്രഫോർഡിലെ അവസാന മത്സരത്തിന്റെ ഈ അവസരം വിനിയോഗിക്കാം.'

'നന്ദി പ്രിയപ്പെട്ടവരെ. നിങ്ങളുടെ പിന്തുണ ഞങ്ങളുടെ ലോകത്തെ അർത്ഥമുള്ളതാക്കുന്നു. ഞങ്ങളുടെ ലക്ഷ്യം അനുദിനം മികച്ചതായിത്തീരുക എന്നതാണ്. അതുവഴി ആവശ്യമുള്ളതെല്ലാം നേടാൻ നമുക്ക് സാധിക്കും. അതു തന്നെയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന ടീമിന്റെ മഹത്വവും!'- റൊണാൾഡോ കുറിച്ചു.

ബ്രെന്‍ഫോര്‍ഡിനെതിരെയുളള വിജയത്തോടെ 58 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, യുനൈഡിന് ചാമ്പ്യന്‍സ് ലീഗ് സാധ്യതകള്‍ വിരളമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com