വ്യത്യസ്ത ബൗളര്‍മാര്‍ കോഹ്‌ലിയെ പുറത്താക്കുന്നു, ഇത് വലിയ ആശങ്കയാണ്: ഇയാന്‍ ബിഷപ്പ്  

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 30 റണ്‍സ് ആണ് കോഹ് ലി നേടിയത്. അതും 33 പന്തില്‍ നിന്ന്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വ്യത്യസ്ത ബൗളര്‍മാര്‍ക്ക് മുന്‍പില്‍ കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമാവുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നതെന്ന് വിന്‍ഡിസ് പേസര്‍ ഇയാന്‍ ബിഷപ്പ്. സ്‌ട്രൈക്ക് കൈമാറി റണ്‍ കണ്ടെത്താനും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനും കോഹ്‌ലി ശ്രമിക്കാത്തതും ആശങ്കപ്പെടുത്തുന്നതാണെന്ന് ഇയാന്‍ ബിഷപ്പ് പറയുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 30 റണ്‍സ് ആണ് കോഹ് ലി നേടിയത്. അതും 33 പന്തില്‍ നിന്ന്. 3 ഫോറും ഒരു സിക്‌സുമാണ് കോഹ് ലി നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 90.91. 16 ഡോട്ട് ബോളുകളാണ് ചെന്നൈക്കെതിരെ കോഹ് ലിയില്‍ നിന്ന് വന്നത്. 

കോഹ്‌ലിക്ക് മുന്‍പോട്ട് പോകാനാവുന്നില്ല. അതിനുള്ള ഉദ്ധേശവും കാണാനാവുന്നില്ല. സീമറിന് എതിരെ ഒരു സിക്‌സ് ആണ് അടിച്ചത്. അതിന് ശേഷം വീണ്ടും സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. എന്നാല്‍ ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും ഈ വിധമായിരുന്നു കോഹ്‌ലിയെന്നും ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. 

സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്താതെ സ്‌ട്രൈക്ക് കൈമാറി കളിക്കാനാണ് ശ്രമം എങ്കില്‍ ക്രീസില്‍ ഏറെ നേരം നില്‍ക്കാന്‍ കഴിയണം. എന്നാല്‍ ഇന്നിങ്‌സില്‍ കൂടുതല്‍ ഡീപ്പായി കോഹ് ലിക്ക് നില്‍ക്കാനും കഴിയുന്നില്ല. ആര്‍സിബി കളി ജയിച്ചെങ്കില്‍ പോലും അതുപോലൊരു ഇന്നിങ്‌സ് അല്ല കളിക്കേണ്ടിയിരുന്നത്, ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടു. 

സ്പിന്നേഴ്‌സിന് മുന്‍പില്‍ കോഹ് ലി പതറുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ വിന്‍ഡിസിന് എതിരെ റോസ്റ്റന്‍ ചേസ് കോഹ് ലിയെ വീഴ്ത്തിയതാണ് ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിച്ചത്. ടെസ്റ്റില്‍ ഓഫ് സ്പിന്നര്‍ കോഹ് ലിയെ പുറത്താക്കുന്നതും കണ്ടു. ഇതെല്ലാം ആശങ്കപ്പെടുത്തുന്നു. ഞാനൊരു കോഹ് ലി ആരാധകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com