'പേസ് അല്ല എല്ലാം, ബുദ്ധിയും ഉപയോഗിക്കണം'; തല്ല് വാങ്ങിക്കൂട്ടിയ ഉമ്രാനോട് ആര്‍ പി സിങ്‌

'പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്'
ഉമ്രാന്‍ മാലിക്ക്‌/ഫോട്ടോ: ട്വിറ്റർ
ഉമ്രാന്‍ മാലിക്ക്‌/ഫോട്ടോ: ട്വിറ്റർ

മുംബൈ: പേസ് അല്ല എല്ലാം എന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഓര്‍മിപ്പിച്ച് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ പി സിങ്. ബിഗ് സ്റ്റേജിനായി വേണ്ട വിധത്തില്‍ ഉമ്രാന്‍ റെഡി ആയിട്ടില്ലെന്നാണ് ആര്‍ പി സിങ് ചൂണ്ടിക്കാട്ടുന്നത്. 

ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്. എന്നാല്‍ ചില കഴിവുകളും വേണം. ചിന്തയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഏത് ബാറ്റര്‍ക്ക് എതിരെ എവിടെ ബൗള്‍ ചെയ്യണം എന്ന് അറിഞ്ഞിരിക്കണം, ഉമ്രാന്‍ മാലിക്കിനോട് ആര്‍പി സിങ് പറയുന്നു. 

ഇതെല്ലാം പരിചയസമ്പത്തിലൂടെയാണ് പഠിക്കുന്നത്. രണ്ട് മൂന്ന് മത്സരങ്ങള്‍ കൊണ്ട് ചെയ്യാനാവില്ല. ഒരുപാട് സമയം വേണം. ഉമ്രാന്‍ ശരിയായ പാതയിലാണ്. പക്ഷേ യാഥാര്‍ത്യം പരിശോധിക്കാനുള്ള അവസരമാണ് ഇത് എന്നും ആര്‍പി സിങ് പറഞ്ഞു. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 4 ഓവറില്‍ 52 റണ്‍സ് ആണ് ഉമ്രാന്‍ മാലിക് വഴങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരേയും 48 റണ്‍സ് വഴങ്ങിയിരുന്നു. ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറിയാണ് ഡല്‍ഹിക്ക് എതിരെ ഉമ്രാന്‍ കണ്ടെത്തിയത്. എന്നാല്‍ തന്റെ ബൗളിങ്ങിലൂടെ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡ് പിടിച്ചു കെട്ടാന്‍ ഉമ്രാന് കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com