'അവന്റെ ബാറ്റുമായി കളിച്ചാല്‍ റണ്‍സ് കണ്ടെത്താം'; ക്രിക്കറ്റിലെ അന്ധവിശ്വാസത്തെ കുറിച്ച് ശുഭ്മാന്‍ ഗില്‍

ബാറ്റിങ്ങിലെ തന്റെ അന്ധവിശ്വാസത്തെ കുറിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്
ശുഭ്മാൻ ഗിൽ /ഫോട്ടോ: പിടിഐ
ശുഭ്മാൻ ഗിൽ /ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ബാറ്റിങ്ങിലെ തന്റെ അന്ധവിശ്വാസത്തെ കുറിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. പഞ്ചാബ് ഡൊമസ്റ്റിക് താരം ഗുര്‍കീറാത്തിന്റെ ബാറ്റ് വെച്ച് കളിച്ചാല്‍ മാത്രമാണ് റണ്‍സ് സ്‌കോര്‍ ചെയ്യാനാവുക എന്ന അന്ധവിശ്വാസം തനിക്കുണ്ടായിരുന്നതായാണ് ഗില്‍ പറയുന്നത്. 

കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ഗുര്‍കീറാത്ത് മന്‍ സിങ്ങിനെ അനുകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ബാറ്റും ഞാന്‍ പലപ്പോഴായി ഉപയോഗിച്ചു. അന്നെനിക്ക് ഒരു അന്ധവിശ്വാസമുണ്ടായി. ആ ബാറ്റ് വെച്ച് കളിച്ചാല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനാവും എന്നാണ് കരുതിയിരുന്നത് എന്നും ഗുര്‍കീറാത്ത്, ജയന്ത് യാദവ് എന്നിവരുമായുള്ള അഭിമുഖത്തില്‍ ഗില്‍ പറയുന്നു. 

ഇതിന് ഗുര്‍കീറാത്തിന്റെ മറുപടിയും എത്തി. ഇപ്പോള്‍ സമയം മാറിയിരിക്കുന്നു. ഗില്ലിന്റെ ബാറ്റാണ് ഞാനിപ്പോള്‍ ഉപയോഗിക്കുന്നത് എന്നാണ് ഗുര്‍കീറാത്ത് ഗുജറാത്ത് ഓപ്പണറോട് പറയുന്നത്. 

ഗുര്‍കീറാത്തിനും ജയന്ത് യാദവിനും ഇതുവരെ ഗുജറാത്തിനായി അരങ്ങേറ്റം കുറിക്കാനായിട്ടില്ല. ഗുജറാത്തില്‍ ഓപ്പണിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശുഭ്മാന്‍ ഗില്ലിനും കഴിഞ്ഞിട്ടില്ല. 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 269 റണ്‍സ് ആണ് താരം നേടിയത്. ബാറ്റിങ് ശരാശരി 28.11. 96 റണ്‍സ് ആണ് ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com