മുംബൈക്കായി 200 ബിഗ് ഹിറ്റുകള്‍; സിക്‌സുകളില്‍ ഡബിള്‍ സെഞ്ചുറിയടിച്ച് ഹിറ്റ്മാന്‍

ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 സിക്‌സുകള്‍ എന്ന നേട്ടം തൊടുന്ന ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ താരമാണ് രോഹിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പറത്തിയ സിക്‌സുകളുടെ എണ്ണം 200 കടത്തി രോഹിത് ശര്‍മ. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 സിക്‌സുകള്‍ എന്ന നേട്ടം തൊടുന്ന ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ താരമാണ് രോഹിത്. 

മുംബൈ ഇന്ത്യന്‍സിനായി 200 സിക്‌സുകള്‍ പറത്തുന്ന താരങ്ങളില്‍ രണ്ടാമതാണ് രോഹിത്. പൊള്ളാര്‍ഡ് ആണ് രോഹിത്തിന് മുന്‍പ് ഈ ലിസ്റ്റിലേക്ക് എത്തിയത്. ഗുജറാത്തിന് എതിരെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് വന്ന ആദ്യ സിക്‌സോടെ മുംബൈ ക്യാപ്റ്റന്‍ 200 തികച്ചു. 

ഇതിന് മുന്‍പ് 200 സിക്‌സുകള്‍ പറത്തിയവര്‍ ഇവര്‍

വിരാട് കോഹ്‌ലി, ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍, പൊള്ളാര്‍ഡ് എന്നിവരാണ് ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇതിന് മുന്‍പ് 200 സിക്‌സുകള്‍ പറത്തിയത്. 236 സിക്‌സുകളാണ് രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. പൊള്ളാര്‍ഡില്‍ നിന്ന് ഐപിഎല്‍ കരിയറില്‍ ഇതുവരെ വന്നത് 222 സിക്‌സും. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ല 177 റണ്‍സ് ആണ് കണ്ടെത്തിയത്. 28 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്താണ് രോഹിത് മടങ്ങിയത്. ഇഷാന്‍ കിഷന്‍ 45 റണ്‍സ് എടുത്തു. 21 പന്തില്‍ നിന്ന് ടിം ഡേവിഡ് 44 റണ്‍സ് അടിച്ചെടുത്തതോടെയാണ് മുംബൈ മാന്യമായ സ്‌കോറിലേക്ക് എത്തിയത്. 

സീസണില്‍ മുംബൈയുടെ ഡിഫന്റിങ് മികവും ഗുജറാത്തിന് എതിരെ ആരാധകര്‍ക്ക് കാണാനായി. സാഹയും ഗില്ലും ചേര്‍ന്ന് ഗുജറാത്തിനായി സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. ഇരുവരും അര്‍ധ ശതകം കണ്ടെത്തി. എന്നാല്‍ ഹര്‍ദിക്കും തെവാത്തിയയും റണ്‍ഔട്ടായതോടെ ഫിനിഷിങ്ങില്‍ ഗുജറാത്തിന് കാലിടറി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com