'ഡെത്ത് ഓവറില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തന്നെ എറിയണം എന്നില്ല'; യശസ്വിക്ക് കയ്യടിച്ചും സഞ്ജുവിന്റെ പ്രതികരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th May 2022 11:42 AM |
Last Updated: 08th May 2022 11:42 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
മുംബൈ: പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് അര്‍ധ ശതകത്തോടെ ആഘോഷിച്ച യുവതാരം യശസ്വി ജയ്‌സ്വാളിനെ പ്രശംസയില്‍ മൂടി സഞ്ജു സാംസണ്‍. മണിക്കൂറുകളോളമാണ് യശസ്വി നെറ്റ്‌സില്‍ പരിശീലനം നടത്തിയത് എന്നും സഞ്ജു പറയുന്നു.
ഒരു നല്ല ഇന്നിങ്‌സിനായി യശസ്വി കാത്തിരിക്കുകയായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. പരിശീലനത്തിനായി യശസ്വി ഒരുപാട് സമയം മാറ്റിവെച്ചു. മണിക്കൂറുകളോളം നെറ്റ്‌സില്‍ ചിലവഴിച്ചു. അവനെ കുറിച്ചോര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നതായും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.
ഡെത്ത് ഓവറുകളില്‍ ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ട് മാത്രമേ എറിയിക്കാവു എന്ന നിയമമൊന്നും ഇല്ല. പരിചയസമ്പത്തും മനസാന്നിധ്യവുമുള്ള ആര്‍ക്കും ഡെത്ത് ഓവറില്‍ എറിയാം. 20ാമത്തെ ഓവറും എറിയാന്‍ തയ്യാറാണെന്നാണ് ചഹല്‍ പറഞ്ഞത്. അതാണ് ചഹലിന്റെ ആത്മവിശ്വാസം എന്നും സഞ്ജു പറഞ്ഞു.
ഒരു ഇലവനെ തന്നെ എല്ലാ മത്സരത്തിലും ഇറക്കാന്‍ കഴിയുന്നത് സാഹചര്യം മനസിലാക്കാന്‍ സഹായിക്കുന്നു. ചെയ്‌സ് ചെയ്ത് ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. മുംബൈയിലേത് നല്ല വിക്കറ്റായിരുന്നു. എല്ലാ ബാറ്റേഴ്‌സും നന്നായി കളിച്ചു എന്നും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
നദാലിന് പിന്നാലെ ജോക്കോവിച്ചിനേയും വീഴ്ത്തി; മാഡ്രിഡ് ഓപ്പണില്‍ ചരിത്രമെഴുതി അല്‍കാരസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ