നെറ്റ് ബൗളര്‍ക്ക് കോവിഡ്; ഡല്‍ഹി താരങ്ങള്‍ വീണ്ടും ഐസൊലേഷനില്‍; ഇന്നത്തെ മത്സരത്തില്‍ ആശങ്ക

നെറ്റ് ബൗളറിന് കോവിഡ് പോസിറ്റീവായതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: നെറ്റ് ബൗളറിന് കോവിഡ് പോസിറ്റീവായതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ഡല്‍ഹിയുടെ മത്സരം നടക്കാനിരിക്കെയാണ് കോവിഡ് പോസിറ്റീവ് കേസ് വരുന്നത്. 

ഞായറാഴ്ച രാവിലെ ഡല്‍ഹി താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ ഫലം വരുന്നത് വരെ സ്വന്തം മുറികളില്‍ തന്നെ കഴിയാനാണ് ഡല്‍ഹി താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി താരങ്ങള്‍ ക്വാറന്റൈനിലാവുന്നത്. 

സീസണിന്റെ തുടക്കത്തില്‍ ഡല്‍ഹി ക്യാംപിലെ ആറ് പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ആദ്യം ഫിസിയോ പാട്രിക് ഹര്‍ഹാര്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ മിച്ചല്‍ മാര്‍ഷ്, ടീം സീഫേര്‍ട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. 

ഡല്‍ഹി ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചാബ് കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും എതിരായ ഡല്‍ഹിയുടെ മത്സരം പുനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു. ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com