ചെന്നൈക്ക് തിരിച്ചടി; പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈയുടെ മെഡിക്കല്‍ സംഘം ജഡേജയുടെ പരിക്ക് വിലയിരുത്തി. എന്നാല്‍ പരിക്ക് നിന്ന് വലിയ നിലയില്‍ മുക്തനാവാന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല
ചിത്രം: പിടിഐ
ചിത്രം: പിടിഐ

മുംബൈ: രവീന്ദ്ര ജഡേജയ്ക്ക് ഐപിഎല്‍ സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ കളിയില്‍ ഫീല്‍ഡ് ചെയ്യവെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. 

ബാംഗ്ലൂരിന് എതിരെ ഫീല്‍ഡ് ചെയ്യവെ പരിക്കേറ്റെങ്കിലും ജഡേജ ഗ്രൗണ്ട് വിട്ടിരുന്നില്ല. എന്നാല്‍ പിന്നാലെ വന്ന ഡല്‍ഹിക്ക് എതിരായ കളിയില്‍ ജഡേജ കളിച്ചില്ല. ചെന്നൈയുടെ മെഡിക്കല്‍ സംഘം ജഡേജയുടെ പരിക്ക് വിലയിരുത്തി. എന്നാല്‍ പരിക്ക് നിന്ന് വലിയ നിലയില്‍ മുക്തനാവാന്‍ ജഡേജയ്ക്ക് കഴിഞ്ഞിട്ടില്ല. 

ചെന്നൈയുടെ അടുത്ത എതിരാളി മുംബൈ ഇന്ത്യന്‍സ് 

വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ജഡേജയെ തേടിയെത്തിയ സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കണ്ടെത്താന്‍ ജഡേജയ്ക്ക് കഴിഞ്ഞിരുന്നില്ല. 10 കളിയില്‍ നിന്ന് നേടിയത് 116 റണ്‍സും അഞ്ച് വിക്കറ്റും. 

സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ചെന്നൈയുടെ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീണതിന് പിന്നാലെ ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോനിയുടെ കൈകളിലേക്ക് തിരികെ നല്‍കി. 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് പട്ടികയില്‍ 9ാം സ്ഥാനത്താണ് ചെന്നൈ. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com