പ്രായം 41 ആകും, അടുത്തവര്‍ഷം ധോനി ഇറങ്ങുമോ? മാത്യു ഹെയ്ഡന്‍ പറയുന്നു 

അടുത്തവര്‍ഷം 41 വയസ്സാകുന്ന ധോനി ഇനിയും മഞ്ഞ ജേഴ്‌സി അണിയുമോ എന്ന ആകാംഷയാണ് ഐപിഎല്‍ പ്രേമികള്‍ക്ക്
എം എസ് ധോനി / ചിത്രം: പിടിഐ
എം എസ് ധോനി / ചിത്രം: പിടിഐ

നാല് തവണ ഐപിഎല്‍ കിരീടം ഇയര്‍ത്തിയിട്ടുണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഈ നാല് തവണയും നെടുന്തൂണായത് എം എസ് ധോനി തന്നെ. ഇക്കുറി സിഎസ്‌കെ ഐപിഎല്‍ പോരാട്ടത്തില്‍ നിന്ന് പുറത്തായെങ്കിലും ധോനിയുടെ പ്രകടനം ഈ സീസണിലും അഭിനന്ദനം നേടുകയാണ്. താരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇനിയും ഐപില്‍ കളിക്കാം എന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ പറയുന്നത്. 

ഓരോ സീസണ്‍ അവസാനിക്കുമ്പോഴും ധോനി അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കാന്‍ ഉണ്ടാകുമോ എന്ന ചര്‍ച്ച ചൂടുപിടിക്കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രായം തന്നെയാണ് ഇത്തവണയും ചര്‍ച്ചകളിലെ പ്രധാന ഉള്ളടക്കം. അടുത്തവര്‍ഷം 41 വയസ്സാകുന്ന ധോനി ഇനിയും മഞ്ഞ ജേഴ്‌സി അണിയുമോ എന്ന ആകാംഷയാണ് ഐപിഎല്‍ പ്രേമികള്‍ക്ക്. 

'എത്ര വേഗത്തിലാണ് അയാള്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നത്, ഹോ! ഈ തലത്തിലുള്ള ഒരു മത്സരത്തില്‍ ഒരു സാധാരണ അത്‌ലറ്റിന്റെ പ്രായത്തിനപ്പുറം ധോനിയുടെ പ്രകടനം എത്തുന്നു. ധോനിക്ക് തുടര്‍ന്നും കളിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അയാള്‍ക്കതിന് കഴിയും കാരണം തന്റെ ടീമിനായി എപ്പോഴും നിലകൊള്ളുന്ന ഒരാളാണ് അദ്ദേഹം', ഹെയ്ഡന്‍ പറഞ്ഞു. 

ഈ സീസണില്‍ ചെന്നൈയുടെ കാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയ ധോനി പദവി രവീന്ദ്ര ജഡേജയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ എട്ട് മത്സരങ്ങള്‍ക്കിപ്പുറം ജഡേജ ആ ഉത്തരവാദിത്വം ധോനിയെ തന്നെ തിരികെ ഏല്‍പ്പിച്ചു. ടീമിന് ധോനി നല്‍കുന്ന ആത്മിവിശ്വാസമാണ് അദ്ദേഹത്തെ ഇത്രമാത്രം സ്‌നേഹിക്കാന്‍ കാരണമെന്ന് ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com