"തിലക് വർമ്മ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് കളിക്കാരനാകും": പ്രശംസിച്ച് രോഹിത് ശർമ്മ  

ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ പുറത്താകാതെ 34 റൺസ് നേടി തിലക് മുംബൈയുടെ ടോപ്പ് സ്കോറർ ആയിരുന്നു
തിലക് വർമ്മ/ ചിത്രം: പിടിഐ
തിലക് വർമ്മ/ ചിത്രം: പിടിഐ

മുംബൈ ഇന്ത്യൻസിന്റെ യുവതാരം തിലക് വർമ്മയെ പ്രശംസിച്ച് രോഹിത് ശർമ്മ. തിലക് ഉടൻ തന്നെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളും കളിക്കുമെന്നാണ് മുംബൈ നായകന്റെ വാക്കുകൾ. ഇന്നലെ ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ മുൻനിര തകർന്നടിഞ്ഞപ്പോൾ പുറത്താകാതെ 34 റൺസ് നേടി തിലക് മുംബൈയുടെ ടോപ്പ് സ്കോറർ ആയിരുന്നു. 

"അവൻ മിടുക്കനാണ്, ആദ്യത്തെ വ‌ർഷം തന്നെ ഇത്രയും ശാന്തമായി കളിക്കുക എളുപ്പമല്ല. വളരെപ്പെട്ടെന്ന് ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലും അവൻ സാന്നിധ്യമറിയിക്കും എന്നെനിക്ക് തോന്നുന്നു. അവന് ടെക്നിക് അറിയാം, സ്ഥിര‌തയും ഉണ്ട്. അതിനൊപ്പം ആകാംഷയും ഉണ്ട്", രോഹിത് പറഞ്ഞു. 

സീസണിൽ 1.7 കോടി രൂപയ്ക്കാണ് ഈ യുവ താരത്തെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഹൈദരാബാദിൽ നിന്നുള്ള 19കാരനാണ് തിലക് വർമ. 2020ലെ ഇന്ത്യയുടെ അണ്ടർ 19 സംഘത്തിന്റെ ഭാഗമായിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികവിലൂടെ മുംബൈ ഇന്ത്യൻസിന്റെ ശ്രദ്ധയിലേക്ക് തിലക് എത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com