ബാംഗ്ലൂരിനെ തകർത്തടിച്ച് പഞ്ചാബ്; കോഹ് ലിപ്പടയ്ക്ക് 54 റൺസിന്റെ തോൽവി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 07:11 AM  |  

Last Updated: 14th May 2022 07:11 AM  |   A+A-   |  

rcb_ipl_2022

മത്സരത്തിനിടെ ആർസിബി താരങ്ങൾ / ചിത്രം: പിടിഐ


മുംബൈ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 54 റൺസിന്റെ തോൽവി. ടോസ് നേടിയ ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് കണ്ടെത്തി. ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

22 പന്തിൽ 35 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലാണ് ബാംഗ്ലൂർ നിരയിൽ ഏറ്റവും ഉയർന്ന സ്കോർ കണ്ടെത്തിയത്. 14 പന്തിൽ 20റൺസ് മാത്രമെടുത്ത് വിരാട് കോഹ് ലി വീണ്ടും നിരാശപ്പെടുത്തി. ജത് പട്ടീദാർ  26റൺസും ദിനേഷ് കാർത്തിക്ക്, ഹർഷൽ പട്ടേൽ എന്നിവർ 11 റൺസുമാണ് നേടിയത്. പഞ്ചാബിനായി കഗിസോ റബാദ മൂന്നും ഋഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി. 

പഞ്ചാബ് നിരയിൽ ഓപ്പണർ ജോണി ബെയർസ്‌റ്റോ തുടക്കത്തിൽ പുറത്തെടുത്ത തീപ്പൊരി പ്രകടനം പഞ്ചാബിന് മികച്ച അടിത്തറ നൽകി. വെറും 21 പന്തിൽ താരം അർധ സെഞ്ച്വറി പിന്നിട്ടു. ആകെ 29 പന്തുകൾ നേരിട്ട ബെയർ‌സ്റ്റോ ഏഴ് കൂറ്റൻ സിക്‌സുകളും നാല് ഫോറും സഹിതം 66 റൺസ് വാരി കളം വിട്ടു.  നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റൻ ആണ് പിന്നെ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. താരം 42 പന്തുകൾ നേരിട്ട് നാല് സിക്‌സും അഞ്ച് ഫോറും സഹിതം 70 റൺസ് അടിച്ചെടുത്തു. 

ആറാം ജയത്തോടെ 12 പോയിന്റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. തോൽവി വഴങ്ങിയെങ്കിലും ബാംഗ്ലൂർ നാലാമതുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

തീപ്പൊരി ബെയര്‍‌സ്റ്റോ! തകര്‍ത്തടിച്ച് ലിവിങ്‌സ്റ്റന്‍; ജയിക്കാന്‍ ബാംഗ്ലൂര്‍ താണ്ടേണ്ടത് 210 റണ്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ