അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വെയ്ന്‍ പാര്‍നല്‍; പവര്‍ ഹിറ്റിങ് യുവ താരം പുതുമുഖം; ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ ഇന്ത്യന്‍സ് താരം പവര്‍ ഹിറ്ററുമായ യുവ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ടീമിലെ ഏക പുതുമുഖം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ടി20 പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. ജൂണ്‍ ഒന്‍പത് മുതല്‍ 19 വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍. 

മുംബൈ ഇന്ത്യന്‍സ് താരം പവര്‍ ഹിറ്ററുമായ യുവ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ടീമിലെ ഏക പുതുമുഖം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെയ്ന്‍ പാര്‍നല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിരിച്ചെത്തിയതും ശ്രദ്ധേയം. 

21കാരനായ സ്റ്റബ്‌സ് സമീപ കാലത്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടി20 ചലഞ്ചില്‍ താരം ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 293 റണ്‍സ് അടിച്ചുകൂട്ടി. 48.83 ആണ് ശരാശരി. 183.12 ആണ് സ്‌ട്രൈക്ക് റേറ്റ്. 23 സിക്‌സുകളാണ് ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി താരം പറത്തിയത്. ഈ സീസണില്‍ ടൈമല്‍ മില്‍സിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റബ്‌സിനെ ടീമിലെത്തിച്ചത്. 

2017ല്‍ ദേശീയ ടീമിനായി ടി20 കളിച്ച ശേഷം വെയ്ന്‍ പാര്‍ണലിന് ടീമില്‍ ഇടം കിട്ടിയിരുന്നില്ല. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള താരത്തിന്റെ വരവ് അപ്രതീക്ഷിതമാണ്. റീസ ഹെന്റിക്‌സ്, ഹെന്റിച് ക്ലാസന്‍ എന്നിവരും ടീമില്‍ എത്തി. 

ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡി കോക്ക്, റീസ ഹെന്റിക്‌സ്, ഹെന്റിച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യ, വെയ്ന്‍ പാര്‍ണല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കഗിസോ റബാഡ, ടബ്‌രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റസ്സി വാന്‍ ഡെര്‍ ഡസ്സന്‍, മാര്‍ക്കോ ജെന്‍സന്‍.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com