തകര്‍പ്പന്‍ ചെയ്‌സിങ് ജയത്തിനരികെ വീണ് കൊല്‍ക്കത്ത; രണ്ട് റണ്‍സ് ജയം പിടിച്ച് ലഖ്‌നൗ പ്ലേഓഫില്‍

തകര്‍പ്പന്‍ ചെയ്‌സിങ് ജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പക്കല്‍ നിന്നും തട്ടിയെടുത്ത് പ്ലേഓഫ് ഉറപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: തകര്‍പ്പന്‍ ചെയ്‌സിങ് ജയം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പക്കല്‍ നിന്നും തട്ടിയെടുത്ത് പ്ലേഓഫ് ഉറപ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 211 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 208 റണ്‍സ് ആണ് കണ്ടെത്താനായത്. 

അവസാന ഓവറില്‍ 21 റണ്‍സ് ആണ് കൊല്‍ക്കത്തയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിഞ്ഞ സ്‌റ്റൊയ്‌നിസിന്റെ ആദ്യ മൂന്ന് പന്തില്‍ നിന്ന് റിങ്കു സിങ് 16 റണ്‍സ് അടിച്ചെടുത്തു. നാലാമത്തെ പന്തില്‍ നിന്ന് രണ്ട് റണ്‍സ്. എന്നാല്‍ അഞ്ചാമത്തെ ഡെലിവറിയില്‍ ലൂയിസിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ റിങ്കു സിങ് മടങ്ങി. അവസാന ഡെലിവറിയില്‍ ഉമേഷ് യാദവിന്റെ സ്റ്റംപ് തെറിപ്പിച്ച് സ്റ്റൊയ്‌നിസ് ലഖ്‌നൗവിനെ ജയത്തിലേക്ക് എത്തിച്ചു. 

ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയിട്ടും പതറാതെ കൊല്‍ക്കത്ത

കൊല്‍ക്കത്ത സ്‌കോര്‍ 10ലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഓപ്പണര്‍മാരെ അവര്‍ക്ക് നഷ്ടമായിരുന്നു. വെങ്കടേഷ് അയ്യര്‍ പൂജ്യത്തിനും അഭിജീത് തോമര്‍ 4 റണ്‍സിനും മടങ്ങി. എന്നാല്‍ നിതീഷ് റാണ 22 പന്തില്‍ നിന്ന് 42 റണ്‍സും ശ്രേയസ് അയ്യര്‍ 29 പന്തില്‍ നിന്ന് 50 റണ്‍സും എടുത്തു. 

സാം ബില്ലിങ്‌സ് 24 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത് മടങ്ങി. 15 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും പറത്തി 40 റണ്‍സ് എടുത്ത റിങ്കു സിങ് കൊല്‍ക്കത്തയ്ക്കായി കളി ഫിനിഷ് ചെയ്യുമെന്ന് തോന്നിപ്പിച്ചു. സുനില്‍ നരെയ്ന്‍ 7 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്തു. 

സെഞ്ചുറി നേടിയ ഡികോക്ക് ആണ് കളിയിലെ താരം. ഡികോക്കിന്റെ സെഞ്ച്വറിയും കെഎല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയുമാണ് ലഖ്‌നൗവിന് തുണയായത്. നിശ്ചിത ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെയാണ്ലഖ്‌നൗ 210 റണ്‍സ് നേടിയത്. ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ജയം പിടിച്ചാല്‍ ലഖ്‌നൗ പ്ലേ ഓഫില്‍ കയറും

ഡി കോക്കാണ് ഒട്ടും ദയയില്ലാതെ കൊല്‍ക്കത്തന്‍ ബൗളര്‍മാരെ നിലം പരിശാക്കിയത്. ബോളില്‍ റണ്‍സ് നേടി. കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വുറി നേടി. 59 പന്തില്‍ നിന്നാണ് ഡിക്കോക്ക് സെഞ്ച്വറി നേടിയത്. 10 സിക്‌സുകളും 10 ഫോറുകളും ഉള്‍പ്പടെ ഡിക്കോക്ക് 70 പന്തില്‍ നിന്ന് 140 റണ്‍സ് നേടി.ഐപിഎലില്‍ തന്റെ രണ്ടാം സെഞ്ചറിയാണ് ഡികോക്ക് കുറിച്ചത്. 2016ല്‍ ബെംഗളൂരിവിനെതിരെയായിരുന്നു ആദ്യ സെഞ്ചറി.മൂന്ന് സിക്‌സറുകളും നാല് ഫോറുകളുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 51 പന്തില്‍ നിനന് 68 റണ്‍സ് രാഹുല്‍ നേടി

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com