തുടരെ 5ാം സീസണിലും 500ന് മുകളില്‍ റണ്‍സ്; നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍

തുടരെ അഞ്ചാം സീസണിലും 500ന് മുകളില്‍ ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍
ലഖ്‌നൗവിന്റെ ഓപ്പണര്‍മാരായ ഡിക്കോക്കും കെഎല്‍ രാഹുലു
ലഖ്‌നൗവിന്റെ ഓപ്പണര്‍മാരായ ഡിക്കോക്കും കെഎല്‍ രാഹുലു

മുംബൈ: തുടരെ അഞ്ചാം സീസണിലും 500ന് മുകളില്‍ ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഡികോക്കിനൊപ്പം കൂട്ടുകെട്ട് ഉയര്‍ത്തിയ ഇന്നിങ്‌സിലൂടെയാണ് ലഖ്‌നൗ ക്യാപ്റ്റന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കിയത്. 

2018 ഐപിഎല്‍ സീസണില്‍ 659 റണ്‍സ് ആണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്. 2019ല്‍ 593 റണ്‍സ് കണ്ടെത്തി. 2020 ഐപിഎല്‍ സീസണില്‍ 670 റണ്‍സോടെ രാഹുല്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. 2021 സീസണില്‍ 13 കളിയില്‍ നിന്ന് നേടിയത് 616 റണ്‍സ്. 

കൊല്‍ക്കത്തക്കെതിരെ 51 പന്തില്‍ നിന്നാണ് കെഎല്‍ രാഹുല്‍ 68 റണ്‍സ് നേടിയത്. മറുവശത്ത് ഡികോക്ക് തകര്‍ത്തടിക്കുമ്പോള്‍ രാഹുലിന്റെ ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞതിന് നേരെ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവിടെ ഡികോക്കും രാഹുലും ചേര്‍ന്ന് കണ്ടെത്തിയത്. 

2019ല്‍ ബെയര്‍സ്‌റ്റോയും ഡികോക്കും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 185 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് റെക്കോര്‍ഡ് ആണ് ഇവിടെ രാഹുലും ഡികോക്കും ചേര്‍ന്ന് മറികടന്നത്. ഈ സീസണിലെ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഡികോക്ക് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com