പൂജാരയും ജഡേജയും മടങ്ങിയെത്തി, രോഹിത് നയിക്കും; ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമായി

ഇന്ത്യയുടെ അഞ്ച് മത്സര ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു മത്സരം ശേഷിക്കുന്നുണ്ട്.
ചേതേശ്വർ പുജാര/ ഫോട്ടോ: ട്വിറ്റർ
ചേതേശ്വർ പുജാര/ ഫോട്ടോ: ട്വിറ്റർ

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ എൽ രാഹുൽ, വിരാട് കോഹ് ലി എന്നിവർ ഉണ്ട്. ഓപ്പണറായി ശുബ്മാൻ ഗില്ലിന് ഇടം നൽകി. ‍ഇന്ത്യയുടെ അഞ്ച് മത്സര ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു മത്സരം ശേഷിക്കുന്നുണ്ട്.

പരിക്കേറ്റ അജിൻക്യ രഹാനെക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ചേതേശ്വർ പുജാര ടീമിലേക്ക് തിരിച്ചെത്തി. പരിക്കേറ്റ് വിശ്രമത്തിലുള്ള സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിൽ ഇടം പിടിച്ചു. ആർ അശ്വിനേയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ അക്ഷർ പട്ടേലിന് ടീമിൽ ഇടമില്ല. പേസ് ഓൾറൗണ്ടറായി ശർദുൽ ഠാക്കൂറിനെ ടീമിലേക്ക് പരിഗണിച്ചു. പേസ് നിരയിൽ മുഹമ്മദ് ഷമിയും  ജസ്പ്രീത് ബുംറയും ടീമിലുണ്ട്. മുഹമ്മദ് സിറാജും മേഷ് യാദവും ടീമിലുണ്ട്. പേസ് നിരയിലേക്ക് യുവ പേസർ പ്രസിദ്ധ് കൃഷ്ണയും എത്തി.

ഇന്ത്യൻ ടീം- രോഹിത് ശർമ, കെ എൽ രാഹുൽ, ശുബ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ശർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com