കെയ്ൻ വില്യംസൺ അച്ഛനായി 

"വെൽക്കം ടു ദി ഫാമിലി ലിറ്റിൽ മാൻ" എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ അച്ഛനായി. മകൻ പിറന്ന സന്തോഷവാർത്ത താരം ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. "വെൽക്കം ടു ദി ഫാമിലി ലിറ്റിൽ മാൻ" എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. 

കുഞ്ഞിനെ കൈയിൽ പിടിച്ച് മൂത്ത മകൾ മാഗിയെ ചേർത്തുനിർത്തിയിരിക്കുന്ന ഭാര്യ സാറ റഹീമയുടെ ചിത്രമാണ് കെയ്ൻ വില്യംസൺ പങ്കുവച്ചത്. 

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനായ കെയ്ൻ വില്യംസൺ കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയ്‌ക്കൊപ്പമുണ്ടാകാൻ സീരീസിനിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വില്യംസണിന്റെ അഭാവത്തിൽ ഐപിഎൽ 2022ലെ ഹൈദരാബാദിന്റെ അവസാന ലീഗ് ഘട്ട മത്സരത്തിൽ പേസർ ഭുവനേശ്വർ കുമാറാണ് ടീമിനെ നയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com