അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍? ഭുവിയും പരിഗണനയില്‍ 

ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ ഹര്‍ദിക്കിനെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്
ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍/ഫോട്ടോ: പിടിഐ
ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചേക്കും. ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ ഹര്‍ദിക്കിനെ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉത്തരവാദിത്വമുള്ള കളിക്കാരനായി ഹര്‍ദിക് മാറി എന്നതാണ് പ്രധാനപ്പെട്ട കാര്യം. അയര്‍ലന്‍ഡ് പര്യടനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഹര്‍ദിക്കും ഉറപ്പായും ഉണ്ട്, സെലക്ഷന്‍ കമ്മറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ ബിര്‍മിങ്ഹാം ടെസ്റ്റിന് മുന്‍പായുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ സമയമാണ് അയര്‍ലന്‍ഡ് പര്യടനം. രോഹിത്, രാഹുല്‍, പന്ത് എന്നീ താരങ്ങള്‍ സന്നാഹ മത്സരം കളിക്കും. അതിനാല്‍ ട്വന്റി20 ടീമിന്റെ ഭാഗമാവാനാവില്ല. നേരത്തെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ധവാനെ ആയിരുന്നു. എന്നാല്‍ ടീമിലെ സ്ഥാനം തന്നെ ധവാന് നഷ്ടമായി കഴിഞ്ഞു. 

ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഗുജറാത്തിനെ ഐപിഎല്‍ ഫൈനലിലേക്ക് എത്തിച്ചതോടെ ഹര്‍ദിക്കിന് മുന്‍തൂക്കം നേടാനായി. 14 കളിയില്‍ നിന്ന് 453 റണ്‍സും നേടി. ഇതും ഹര്‍ദിക്കിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍സി എത്താന്‍ സഹായിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com