'ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ടീമിലെ മികച്ച ബാറ്ററും; അസാധാരണ താരമാണ് സഞ്ജു'; പ്രശംസയില്‍ മൂടി സംഗക്കാര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2022 12:00 PM  |  

Last Updated: 28th May 2022 12:00 PM  |   A+A-   |  

sanju_samson

ഫോട്ടോ: പിടിഐ

 

അഹമ്മദാബാദ്: അസാമാന്യ കളിക്കാരനാണ് സഞ്ജു സാംസണ്‍ എന്ന് രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര. ബാംഗ്ലൂരിനെ പ്ലേഓഫില്‍ തോല്‍പ്പിച്ച് ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റനെ പ്രശംസിച്ച് സംഗക്കാര എത്തിയത്. 

കഴിഞ്ഞ സീസണില്‍ പ്രയാസമേറിയ പരീക്ഷണമാണ് സഞ്ജുവിനെ കാത്തിരുന്നത്. യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. പിന്നെ കോവിഡ് ബബിളില്‍ കഴിയുന്നതിന്റെ പ്രശ്‌നങ്ങളും. എന്നാല്‍ തന്റെ റോളില്‍ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. മൃദുഭാഷിയാണ് സഞ്ജു. ഉള്‍വലിഞ്ഞ വ്യക്തിയാണ്. ബാറ്റിങ്ങില്‍ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്, സംഗക്കാര പറഞ്ഞു. 

തന്റെ റോള്‍ എന്താണ് എന്ന് സഞ്ജുവിന് വളരെ വ്യക്തമായി കഴിഞ്ഞു

ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ അഭിനിവേഷം സഞ്ജു കാണിച്ച് തന്നു. വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍, പിന്നെ ബട്ട്‌ലറിനൊപ്പം ടീമിന്റെ ബെസ്റ്റ് ബാറ്ററുമാവുന്നു. അത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഈ സീസണില്‍ വളരെ നന്നായി സഞ്ജു അത് ചെയ്തു. തന്റെ റോള്‍ എന്താണ് എന്ന് സഞ്ജുവിന് വളരെ വ്യക്തമായി കഴിഞ്ഞു, സംഗക്കാര ചൂണ്ടിക്കാണിക്കുന്നു. 

''തന്ത്രങ്ങള്‍ മെനയുന്നതിലും സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. തന്റെ ടീമിനെ സഞ്ജു ശരിക്കും വിശ്വസിച്ചു. നായകന്‍ എന്ന നിലയില്‍ സഞ്ജുവിലേക്കാണ് ഈ ടീം നോക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ബട്ട്‌ലറെ പോലെ ഇത്രയും ആധികാരികതയോടെ ബാറ്റ് ചെയ്യുന്നൊരു താരത്തെ കണ്ടിട്ടില്ല.'' 

ഈ സീസണില്‍ സംഗക്കാര എന്താണ് ചെയ്തത് എന്ന് വിവരിക്കുക എളുപ്പമല്ല. നന്നായി തുടങ്ങി. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ സംഭ്രമിച്ചു. എന്നാല്‍ പിന്നാലെ സ്വയം ശാന്തനായി. പരിശീലനം നടത്തുക എന്നതിന് ഉപരി ഒരുപാട് നല്ല സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായി. എല്ലാ ദിവസവും മികവ് പുറത്തെടുക്കുക എന്നത് തനിക്ക് സാധ്യമല്ല, താനുമൊരു മനുഷ്യനാണ് എന്ന് ബട്ട്‌ലര്‍ തിരിച്ചറിഞ്ഞു, സംഗക്കാര പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

2018ലെ കണക്ക് തീര്‍ക്കാന്‍ ലിവര്‍പൂള്‍; തിരിച്ചു വരവുകളുടെ കരുത്തില്‍ റയല്‍; ഇന്ന് തീപാറും പോര്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ