"എനിക്കുള്ളതെല്ലാം നൽകും, ലോകകപ്പ് ആണ് ലക്ഷ്യം"; ആ​ഗ്രഹം തുറന്നുപറഞ്ഞ് പാണ്ഡ്യ 

രാജ്യത്തിന്റെ ജേഴ്സി അണിയുന്നത് എന്നും തനിക്ക് അഭിമാനമാണെന്നും പാണ്ഡ്യ
ഹാർദിക് പാണ്ഡ്യ/ ചിത്രം: പിടിഐ
ഹാർദിക് പാണ്ഡ്യ/ ചിത്രം: പിടിഐ

ടീം ഇന്ത്യക്ക് ലോകകപ്പ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ടൈറ്റൻസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്നലെ നടന്ന ഐപിഎൽ കലാശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് വിക്കറ്റ് വിജയവുമായി കപ്പ് ഉയർത്തിയത് പാണ്ഡ്യയുടെ ടൈറ്റൻസ് ആണ്. ടി20 ടൂർണമെന്റിൽ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ച് വിജയതീരത്തെത്തിച്ച താരം ‌ഇന്ത്യയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ജേഴ്സി അണിയുന്നത് എന്നും തനിക്ക് അഭിമാനമാണെന്നും പാണ്ഡ്യ പറഞ്ഞു.

"എന്തൊക്കെ സംഭവിച്ചാലും ഇന്ത്യക്കായി ലോകകപ്പ് നേടണം. അതിനായി എന്റെ പക്കലുള്ളതെല്ലാം ഞാൻ നൽകും. എപ്പോഴും ടീമിനെ ഒന്നാമതെത്തിക്കാൻ പരിശ്രമിക്കുന്ന ആളാണ് ഞാൻ‌. എന്നെ സംബന്ധിച്ചിടത്തോളം ലക്ഷ്യം ലളിതമായിരിക്കും, എന്റെ ടീമിന് ഏറ്റവും ഉന്നതത്തിലുള്ളത് കിട്ടണം, പാണ്ഡ്യ പറഞ്ഞു. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ മൂന്ന് വിക്കറ്റും 34 റൺസും നേടി ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു പാണ്ഡ്യ.

‍"ഇന്ത്യയ്‌ക്കായി കളിക്കുന്നത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണ്, ഞാൻ എത്ര കളികൾ കളിച്ചിട്ടുണ്ടെന്നത് വിഷയമല്ല. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എനിക്ക് എപ്പോഴും സന്തോഷകരമാണ്. എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും ഇന്ത്യൻ ടീം എന്ന കാഴ്ചപാടിലാണ്. എന്ത് സംഭവിച്ചാലും ലോകകപ്പ് നേടാൻ ഞാൻ ആഗ്രഹിക്കുന്നു, പാണ്ഡ്യ പറഞ്ഞു. 2019-ൽ, ‌ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പാണ്ഡ്യയും ഉണ്ടായിരുന്നു, പക്ഷേ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റ് ടീം പുറത്തായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com