അഹമ്മദാബാദ്: പരിശീലകൻ ആശിഷ് നെഹ്റയുടെ കടുത്ത പരിശീലന മുറകളാണ് ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടം നേടാൻ സഹായിച്ചതെന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഐപിഎൽ ഔദ്യോഗിക വെബ്സൈറ്റിനായി ആശിഷ് നെഹ്റയെ അഭിമുഖം ചെയ്യുന്നതിനിടെയാണു ഹർദികിന്റെ പ്രതികരണം.
‘ആദ്യത്തെ വർഷം തന്നെ നമ്മൾ ഒരു സിക്സ് അടിച്ചിരിക്കുകയാണ്. ഐപിഎൽ കിരീടം നമ്മൾ നേടിയെടുത്തിരിക്കുന്നു. അഭിമാനിക്കാൻ ഇതിൽപരം എന്താണുള്ളത്? നമ്മുടെ ബാറ്റിങ്ങും ബൗളിങ്ങും അത്ര മികവുള്ളതല്ലെന്നാണ് ആളുകൾ പറഞ്ഞത്. കപ്പ് നേടിയ സ്ഥിതിക്ക് ഇനി കുഴപ്പമൊന്നും ഉണ്ടാകില്ലല്ലോ’– ഹർദിക് പറയുന്നു.
‘പരിശീലനത്തിന് ഏറ്റവും അധികം പ്രാധാന്യം നൽകുന്ന ആളാണു നെഹ്റ. പരിശീലനത്തിന് ആദ്യം എത്തുന്ന ആൾ അദ്ദേഹമാണ്.‘
‘സാധാരണ ഗതിയിൽ എല്ലാവരും ബാറ്റ് ചെയ്തു കഴിഞ്ഞാൽപ്പിന്നെ പരിശീലനം അവസാനിപ്പിക്കുന്നതാണു മറ്റുള്ളവരുടെയൊക്കെ ശൈലി. പക്ഷേ, നെഹ്റയുടെ കാര്യമെടുത്താൽ 20 മിനിറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ടീമിലെ താരങ്ങളോടു വീണ്ടും ബാറ്റ് ചെയ്യാൻ പറയും.‘
’ടൂർണമെന്റിലെ ഞങ്ങളുടെ പ്രകടനത്തിൽ നെഹ്റയ്ക്കു വളരെ വലിയ പങ്കുണ്ട്. കാരണം എല്ലാവരെയും കൂടുതൽ അഭിനിവേശത്തോടെ കഠിനാധ്വാനം ചെയ്യിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഒന്നുകിൽ പന്തു നന്നായി മിഡിൽ ചെയ്യും അല്ലെങ്കിൽ മികച്ച ലൈനിലും ലെങ്തിലും പന്തെറിയും എന്നാണു ടീമിലെ എല്ലാ താരങ്ങളും പറയാറുള്ളത്’ – ഹർദിക് പറഞ്ഞു.
അതേസമയം ചെറിയൊരു ചിരിയോടെ, ‘ഹർദിക് പറയുന്നതെല്ലാം കള്ളമാണ്’ എന്ന വാചകത്തിൽ നെഹ്റ സംഭാഷണം അവസാനിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates