ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; സിറ്റ്‌സിപാസിനെ ഞെട്ടിച്ച് 19കാരന്‍; ചരിത്രമെഴുതി ഹോള്‍ഗര്‍ റൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 09:59 PM  |  

Last Updated: 30th May 2022 10:04 PM  |   A+A-   |  

rune

ഫോട്ടോ: ട്വിറ്റർ

 

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറില്‍ വന്‍ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ ലോക നാലാം നമ്പര്‍ താരം ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ ഡെന്‍മാര്‍ക്കിന്റെ ടീനേജ് സെന്‍സേഷന്‍ ഹോള്‍ഗര്‍ റൻ വീഴ്ത്തി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് കൂടിയാണ് സിറ്റ്‌സിപാസ്. 

ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ രണ്ടാം സെറ്റില്‍ സിറ്റ്‌സിപാസ് തിരിച്ചടിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ ലോക നാലാം നമ്പര്‍ താരത്തിന് റൻ ഒരവസരവും നല്‍കിയില്ല. 

സ്‌കോര്‍: 7-5, 3-6, 6-3, 6-4. വിജയത്തോടെ റൻ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ചരിത്രമെഴുതിയാണ് താരത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ഡെന്‍മാര്‍ക്ക് താരമെന്ന റെക്കോര്‍ഡും റൻ സ്വന്തമാക്കി. അതേസമയം കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്നമാണ് സിറ്റ്‌സിപാസിന് വീണ്ടും നഷ്ടമായത്. 

കരിയറില്‍ ആദ്യമായാണ് 19കാരനായ റൻ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങിയത്. സിറ്റ്‌സിപാസിനെതിരായ വിജയം അവിശ്വസനീയ അനുഭവമെന്നാണ് റൻ വിശേഷിപ്പിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സാദിയോ മാനെ ലിവര്‍പൂള്‍ വിടുന്നു; ഇനി ബയേണ്‍ മ്യൂണിക്കിനൊപ്പം?

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ