ട്വന്റി20 ലോകകപ്പിലെ റണ്‍ മെഷീന്‍; ജയവര്‍ധനയെ മറികടന്ന് കോഹ്‌ലി ഒന്നാമത്

1016 റണ്‍സോടെ മഹേല ജയവര്‍ധനയുടെ പേരിലുണ്ടായ റെക്കോര്‍ഡ് ആണ് കോഹ്‌ലി മറികടന്നത്
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ വിരാട് കോഹ്‌ലി ഒന്നാമത്. ബംഗ്ലാദേശിന് എതിരായ അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സ് തന്റെ സ്‌കോര്‍ ബോര്‍ഡിലേക്ക് കോഹ്‌ലി ചേര്‍ത്തതോടെയാണ് നേട്ടം സ്വന്തമായത്. 

1016 റണ്‍സോടെ മഹേല ജയവര്‍ധനയുടെ പേരിലുണ്ടായ റെക്കോര്‍ഡ് ആണ് കോഹ്‌ലി മറികടന്നത്. 23 ഇന്നിങ്‌സുകളാണ് ഇതിനായി കോഹ് ലിക്ക് വേണ്ടിവന്നത്. ബാറ്റിങ് ശരാശരി 85. 

2022 ട്വന്റി20 ലോകകപ്പില്‍ തുടരെ 2 അര്‍ധ ശതകം കണ്ടെത്തിയാണ് കോഹ്‌ലിയുടെ കളി. ബംഗ്ലാദേശിന് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. 16 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലേക്കാണ് ഇന്ത്യ എത്തിയത്. 

32 പന്തില്‍ നിന്ന് കെ എല്‍ രാഹുല്‍ 50 റണ്‍സ് നേടി. രോഹിത് ശര്‍മ രണ്ട് റണ്‍സ് മാത്രം എടുത്താണ് മടങ്ങിയത്. വിരാട് കോഹ് ലി 33 പന്തില്‍ നിന്ന് 46 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്നു. സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത് മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com