ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലെത്താം; ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കഴിയുന്നതോടെ പ്രവേശനം 

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈവശം ഇല്ലാത്ത ആരാധകര്‍ക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈവശം ഇല്ലാത്ത ആരാധകര്‍ക്ക് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. ഡിസംബര്‍ രണ്ടിനാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നത്. 

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം രാജ്യത്തേക്ക് പ്രവേശനം നേടണം എങ്കില്‍ ആരാധകര്‍ ഹയ്യാ കാര്‍ഡ് എടുക്കണം. ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ ഭരണകൂടം പ്രവേശനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഹയ്യാ കാര്‍ഡ്. ഹയ്യാ കാര്‍ഡിലൂടെ ഖത്തറിലേക്ക് എത്തുന്ന ആരാധകര്‍ക്ക് ലോകകപ്പ് അന്തരീക്ഷം അന്തരീക്ഷം അറിഞ്ഞ് ആവേശത്തിനൊപ്പം ചേരാനാവും. 

ഹയ്യാ കാര്‍ഡിന് 11000 രൂപ 

ഹയ്യാ കാര്‍ഡിന് 500 ഖത്തര്‍ റിയാലാണ് നിരക്ക്. മൂന്ന് മില്യണ്‍ ജനസംഖ്യയുള്ള ഖത്തറിലേക്ക് ലോകകപ്പ് ആവേശത്തിനൊപ്പം ചേരാന്‍ 1.2 മില്യണ്‍ ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഖത്തറിലേക്ക് എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്. 

ലോകകപ്പ് മത്സരങ്ങള്‍ക്ക് പുറമെ നൂറിനടുത്ത് സ്‌പെഷ്യല്‍ ഇവന്റുകളും ഖത്തറില്‍ ഉണ്ടാവും. അല്‍ ബിദാ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലിന് പുറമെ ദോഹ കോര്‍ണിഷ് ആരാധകരുടെ സംഗമ വേദിയാവും. പ്രതിദിനം 70,000 ആരാധകരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക പരിപാടികളും ഫുഡ് ഫെസ്റ്റിവലുമെല്ലാം ഇവിടെ ഒരുങ്ങും. 

വെല്‍കം ടു ഖത്തര്‍ ഷോയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. അല്‍ മഹാ ഐലന്‍ഡ് ലുസെയ്‌ലില്‍ തീം പാര്‍ക്ക് റൈഡുകളും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 20ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 5 മണിക്കാണ് ലോകകപ്പ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com