ഒരു ജയം പോലുമില്ലാതെ മടങ്ങുന്ന ഒരേയൊരു ടീം, സെലക്ഷനിലെ കല്ലുകടികള്‍; മുഹമ്മദ് നബിയുടെ രാജിക്ക് പിന്നില്‍

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നിന്ന് ഒരു ജയം പോലും ഇല്ലാതെ മടങ്ങുന്ന ഒരേയൊരു ടീമായി അഫ്ഗാനിസ്ഥാന്‍
മുഹമ്മദ് നബി/ഫോട്ടോ: എഎഫ്പി
മുഹമ്മദ് നബി/ഫോട്ടോ: എഎഫ്പി


അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ നാല് റണ്‍സിനാണ് ഓസ്‌ട്രേലിയക്ക് മുന്‍പില്‍ അഫ്ഗാനിസ്ഥാന്‍ വീണത്. ഇതോടെ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ നിന്ന് ഒരു ജയം പോലും ഇല്ലാതെ മടങ്ങുന്ന ഒരേയൊരു ടീമായി അഫ്ഗാനിസ്ഥാന്‍. പിന്നാലെയാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയുടെ രാജി പ്രഖ്യാപനം എത്തിയത്. 

ടീം മാനേജ്‌മെന്റിന്റെ തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയാണ് മുഹമ്മദ് നബി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നുണ്ടെങ്കിലും അഫ്ഗാന് വേണ്ടി കളി തുടരും എന്ന് ഓള്‍റൗണ്ടര്‍ വ്യക്തമാക്കുന്നു. 

ഞങ്ങളുടെ ട്വന്റി20 ലോകകപ്പിലെ യാത്ര ഇവിടെ അവസാനിക്കുന്നു. ഞങ്ങളും ആരാധകരും ആഗ്രഹിക്കുന്ന മത്സര ഫലം അല്ല ലഭിച്ചത്. മത്സര ഫലങ്ങളില്‍ നിങ്ങളുടേത് പോലെ തന്നെ ഞങ്ങളും അസ്വസ്ഥരാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്ന നിലവാരത്തില്‍ അല്ല ടീമിന്റെ തയ്യാറെടുപ്പുകള്‍. കഴിഞ്ഞ ഏതാനും പര്യടനങ്ങളില്‍ ഞാനും ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും ഒരേ വഴിയില്‍ അല്ല. ഇത് ടീമിന്റെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു, മുഹമ്മദ് നബി പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ 5 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു ജയം പോലും നേടാന്‍ അഫ്ഗാന് കഴിഞ്ഞില്ല. രണ്ട് മത്സരങ്ങളില്‍ മഴ വില്ലനായപ്പോള്‍ ഓരോ പോയിന്റ് വീതം അവര്‍ക്ക് ലഭിച്ചു. ഈ രണ്ട് പോയിന്റുമായാണ് ഓസ്‌ട്രേലിയയില്‍ നിന്ന് അഫ്ഗാന്‍ മടങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com