ലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:47 AM  |  

Last Updated: 06th November 2022 10:47 AM  |   A+A-   |  

dhanushka

ധനുഷ്‌ക ഗുണതിലക/ഫോട്ടോ: എഎഫ്പി

 

സിഡ്‌നി: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക ബലാത്സംഗ കേസില്‍ സിഡ്‌നിയില്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്ത താരത്തെ സിഡ്‌നി സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. 

ധനുഷ്‌ക ഗുണതിലക ഇല്ലാതെയാണ് ശ്രീലങ്കന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചത്. ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ എത്താതെ ശ്രീലങ്ക പുറത്തായിരുന്നു. ശ്രീലങ്കയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടിയിരുന്ന ധനുഷ്‌ക ഗുണതിലക ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെ കളിച്ചിരുന്നു. എന്നാല്‍ പൂജ്യത്തിന് പുറത്തായി. 

ശ്രീലങ്കന്‍ പൗരന്റെ അറസ്റ്റ് വിവരം ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അവരുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലങ്കന്‍ പൗരന്റെ പേര് പൊലീസ് പുറത്തുവിട്ടില്ല. കഴിഞ്ഞ ആഴ്ച സിഡ്‌നിയിലെ റോസ് ബേയിലെ വസതിയില്‍ വെച്ച് 29കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് ധനുഷ്‌ക ഗുണതിലകയ്ക്ക് എതിരായ കുറ്റം. 

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. നവംബര്‍ രണ്ട് വൈകുന്നേരും ധനുഷ്‌ക ഗുണതിലകയില്‍ നിന്ന് ലൈംഗീകാതിക്രമം നേരിട്ടതായാണ് പരാതി. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ലോകകപ്പില്‍ വന്‍ അട്ടിമറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് നെതര്‍ലാന്‍ഡ്‌സ്; ഇന്ത്യ സെമി ഉറപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ