കാത്തിരിക്കുന്നത് ഇന്ത്യാ-പാക് ഫൈനല്‍? 1992ന്റെ ഓര്‍മയില്‍ പാകിസ്ഥാന്‍

സെമിയില്‍ നേരിട്ടത് ന്യൂസിലന്‍ഡിനെ. ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടത്തിലേക്കും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: 1992 ലോകകപ്പിന്റെ ഓര്‍മയിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍. അന്ന് 8 കളിയില്‍ നാലെണ്ണത്തില്‍ ജയം പിടിച്ച് 3 തോല്‍വിയുമായി 9 പോയിന്റോടെ നാം സ്ഥാനക്കാരായണ് പാകിസ്ഥാന്‍ സെമിയിലേക്ക് എത്തിയത്. സെമിയില്‍ നേരിട്ടത് ന്യൂസിലന്‍ഡിനെ. ഒടുവില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടത്തിലേക്കും...

ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലും സമാനമാണ് പാകിസ്ഥാന് കാര്യങ്ങള്‍. സെമി കാണാതെ പുറത്താകും എന്ന നിലയില്‍ നിന്ന ബാബറിനും കൂട്ടര്‍ക്കും രക്ഷയായത് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച നെതര്‍ലന്‍ഡ്‌സ്. ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ആണ് സെമിയില്‍ പാകിസ്ഥാന്റെ എതിരാളികള്‍, 1992ലേത് പോലെ തന്നെ...

1992 ലോകകപ്പ് ഫൈനല്‍ ആവര്‍ത്തിക്കുമോ? 

ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലാണ് സെമി. ഇവിടെ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിക്കുകയും ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ 
1992 ലോകകപ്പ് ഫൈനലിലേത് പോലെ പാകിസ്ഥാന് എതിരാളിയായി ഇംഗ്ലണ്ടിനെ കിട്ടും. ഇന്ത്യയാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്നത് എങ്കില്‍ നവംബര്‍ 13ന് മെല്‍ബണില്‍ ഇന്ത്യ-പാകിസ്ഥാന്‍ കലാശപ്പോര്..

നെതര്‍ലന്‍ഡ്‌സ് സൗത്ത് ആഫ്രിക്കയുടെ വഴി മുടക്കിയപ്പോള്‍ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിര വൈരികളായ ഇന്ത്യയോട് തോറ്റു. തൊട്ടടുത്ത കളിയില്‍ സിംബാബ്‌വെക്ക് മുന്‍പില്‍ വീണ് നാണംകെട്ടു. പാകിസ്ഥാന്‍ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായെന്ന് ഉറപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറഞ്ഞു. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ സെമിയിലേക്ക് കടക്കുകയാണ് പാകിസ്ഥാന്‍. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക എന്നത് പാകിസ്ഥാന് എളുപ്പമാവില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com