ബിസിനസ് ക്ലാസ് സീറ്റുകള്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് നല്‍കി രോഹിതും കോഹ്‌ലിയും ദ്രാവിഡും; കയ്യടിച്ച് ആരാധകര്‍

ട്വന്റി20 ലോകകപ്പ് ക്യാംപെയ്‌ന് വേണ്ടി 34,000 കിലോമീറ്ററാണ് ഇന്ത്യന്‍ സംഘം സഞ്ചരിക്കേണ്ടത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ബിസിനസ് ക്ലാസിലെ തങ്ങളുടെ സീറ്റുകള്‍ വിട്ടുനല്‍കി രോഹിത്തും കോഹ്‌ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. മെല്‍ബണില്‍ നിന്ന് അഡ്‌ലെയ്ഡിലേക്കുള്ള വിമാന യാത്രയ്ക്ക് ഇടയിലാണ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വേണ്ട ലെഗ് സ്‌പേസ് ലഭിക്കുന്നതിനായി കോഹ് ലിയും രോഹിതും ദ്രാവിഡും തങ്ങളുടെ സീറ്റുകള്‍ നല്‍കിയത്. 

ട്വന്റി20 ലോകകപ്പ് ക്യാംപെയ്‌ന് വേണ്ടി 34,000 കിലോമീറ്ററാണ് ഇന്ത്യന്‍ സംഘം സഞ്ചരിക്കേണ്ടത്. ഫീല്‍ഡില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് കൂടുതല്‍ മൈലേജ് ലഭിക്കേണ്ടത് എന്നതിനാല്‍ അവരുടെ കാലുകള്‍ക്ക് വേണ്ട വിശ്രമം ലഭിക്കണം. ഐസിസി ചട്ടം അനുസരിച്ച് ഒരു ടീമിന് നാല് ബിസിനസ് ക്ലാസ് സീറ്റുകളാണ് ലഭിക്കുക. 

പരിശീലകന്‍, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, മാനേജര്‍ എന്നിവര്‍ക്കാണ് ഈ നാല് ബിസിനസ് ക്ലാസ് സീറ്റുകള്‍ ലഭിക്കുക. എന്നാല്‍ രോഹിത്തും കോഹ് ലിയും ദ്രാവിഡും തങ്ങളുടെ സീറ്റുകള്‍ ഭുവനേശ്വര്‍ കുമാര്‍. ഹര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കായി നല്‍കി. 

സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. നവംബര്‍ 10ന് ഇംഗ്ലണ്ടിന് എതിരെ അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com