സെമിയില്‍ ദിനേശ് കാര്‍ത്തിക്കോ ഋഷഭ് പന്തോ? സെലക്ഷന്‍ തലവേദനയില്‍ രോഹിത് 

മൊയിന്‍ അലി, ആദില്‍ റാഷിദ് എന്നിവര്‍ക്ക് എതിരെ ഇടംകയ്യനായ പന്തിനെ ഇറക്കുക എന്ന തന്ത്രവും ഇന്ത്യക്ക് മുന്‍പില്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഋഷഭ് പന്തിനും ദിനേശ് കാര്‍ത്തിക്കിനും പ്ലേയിങ് ഇലവനില്‍ സാധ്യത നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണം. ഇവരില്‍ ആരാവും സെമി ഫൈനലിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുക എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെയാണ് രോഹിത് ശര്‍മയുടെ പ്രതികരണം. 

എന്നാല്‍ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചേക്കില്ല എന്ന സൂചനയാണ് രോഹിത് നല്‍കുന്നതെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ സന്നാഹ മത്സരം ഉള്‍പ്പെടെ ഒരു മത്സരം പോലും ഋഷഭ് പന്ത് കളിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിയാണ് സിംബാബ് വെക്ക് എതിരെ പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്ന് രോഹിത് നേരത്തെ പറഞ്ഞിരുന്നു. സെമിക്ക് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലും രോഹിത് ഇത് ആവര്‍ത്തിച്ചു. 

ഇംഗ്ലണ്ട് സ്പിന്‍ സഖ്യത്തെ നേരിടാന്‍ ഋഷഭ് പന്ത്? 

പന്തിന് മാത്രമാണ് മത്സര സമയം ലഭിക്കാതെയുള്ളത്. അതിനാല്‍ പന്തിന് ഗ്രൗണ്ടില്‍ ഞങ്ങള്‍ക്ക് സമയം നല്‍കണമായിരുന്നു. മാത്രമല്ല സെമിയിലും ഫൈനലിലും മാറ്റം വേണ്ടിവന്നാലോ എന്ന സാധ്യതയും ഇവിടെ ഞങ്ങള്‍ പരിഗണിച്ചു. കളിപ്പിക്കാതെ ഒരു കളിക്കാരനെ ഇവിടം വരെ കൊണ്ടുവരുന്നത് അനീതിയാണ്. എന്നാല്‍ സെമി ആയാലും ഫൈനല്‍ ആയാലും ഏത് മത്സരം കളിക്കാനും ഒരുങ്ങി ഇരിക്കാന്‍ എല്ലാ കളിക്കാരോടും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്, രോഹിത് പറയുന്നു. 

ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ സഖ്യം മൊയിന്‍ അലി, ആദില്‍ റാഷിദ് എന്നിവര്‍ക്ക് എതിരെ ഇടംകയ്യനായ പന്തിനെ ഇറക്കുക എന്ന തന്ത്രവും ഇന്ത്യക്ക് മുന്‍പിലുള്ളതായി രോഹിത് സൂചിപ്പിക്കുന്നു. സിംബാബ് വെക്ക് എതിരെ പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇതും കാരണമായി. 

സിംബാബ് വെക്ക് എതിരായ മത്സരത്തിന് മുന്‍പ് സെമിയില്‍ ആരെയാവും നേരിടേണ്ടി വരിക എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മധ്യ ഓവറുകളില്‍ ഇംഗ്ലണ്ടിന്റേയോ ന്യൂസിലന്‍ഡിന്റേയോ സ്പിന്നര്‍മാരെ നേരിടാന്‍ ഇടംകയ്യനായ പന്തിനെ ഇറക്കുക എന്നതും പരിഗണിച്ചു. എന്നാല്‍ നാളെ എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ എനിക്ക് പറയാനാവില്ല. രണ്ട് കീപ്പര്‍മാരും പരിഗണനയിലുണ്ട്, രോഹിത് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com