അവസാനമായി കച്ചമുറുക്കി കവാനിയും സുവാരസും; യുറുഗ്വേയുടെ ലോകകപ്പ് സംഘം

സുവാരസും കവാനിയും ഉള്‍പ്പെടെ 26 അംഗ സംഘത്തെയാണ് യുറുഗ്വേ പ്രഖ്യാപിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മോന്റെവീഡിയോ: ഖത്തറില്‍ പോരിനിറങ്ങുന്ന സംഘത്തെ പ്രഖ്യാപിച്ച് ഉറുഗ്വേ. അവസാന വിശ്വ കിരീട പോരിന് ഇറങ്ങുന്ന സുവാരസും കവാനിയും ഉള്‍പ്പെടെ 26 അംഗ സംഘത്തെയാണ് യുറുഗ്വേ പ്രഖ്യാപിച്ചത്. 

പ്രായം 35ല്‍ എത്തി നില്‍ക്കുന്ന സുവാരസിന്റേയും കവാനിയുടേയും അവസാന ലോകകപ്പാണ് ഖത്തറിലേത്. ഇരുവരും യുറുഗ്വേയ്ക്കായി കളിക്കുന്ന നാലാമത്തെ ലോകകപ്പുമാണ് ഇത്. ഗോള്‍കീപ്പര്‍ ഫെര്‍നാന്‍ഡ് മുസ്ലേര, പ്രതിരോധനിരതാരം ഡിയാഗോ ഗോഡിന്‍ എന്നിവരാണ് സുവാരസിനും കവാനിക്കുമൊപ്പം ടീമില്‍ ഇടം നേടിയ മുതിര്‍ന്ന താരങ്ങള്‍. 

ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലിനും ദക്ഷിണ കൊറിയക്കും ഘാനയ്ക്കും ഒപ്പമാണ് യുറുഗ്വേ. നവംബര്‍ 24ന് ദക്ഷിണ കൊറിയക്ക് എതിരെയാണ് യുറുഗ്വേയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരം. പരിക്കിന്റെ പിടിയിലാണ് എങ്കിലും ബാഴ്‌സ പ്രതിരോധനിര താരം റൊണാള്‍ഡ് അറോയേയും യുറുഗ്വേയ് ടീമില്‍ ഉള്‍പ്പെടുത്തി. 

ഗോള്‍കീപ്പര്‍മാര്‍: ഫെര്‍നാന്‍ഡോ മുസ്ലേര, സെര്‍ഹിയോ റേചെത്, സെബാസ്ത്യന്‍ സോസ

ഡിഫന്റേഴ്‌സ്: ഡിയാഗോ ഗോഡിന്‍, ജോസെ മരിയ, സെബാസ്ത്യന്‍ കോടെസ്, മാര്‍ടിന്‍ കസെരെസ്, റൊണാള്‍ഡ് അറോയെ, മറ്റിയസ് വിന, ഒലിവെറ, ഗ്വലിയെര്‍മോ വരേല, ജോസെ റോഡ്രിഗസ്

മധ്യനിര: മറ്റിയാസ് വെസിനോ, റോഡ്രിഗോ ബെന്‍താന്‍കുര്‍, ഫെദറികോ വാല്‍വെര്‍ദെ, ലുകാസ് ടൊരേര, മാനുവല്‍ യുഗാര്‍തെ, ഫക്കുണ്ടോ പെല്ലിസ്ട്രി, നികോളാസ് ദെ ല ക്രൂസ്, ജോര്‍ജിയന്‍ ദെ അറാസ്‌കായിത, ഫക്കുണ്ടോ ടോറെസ്

മുന്നേറ്റനിര താരങ്ങള്‍: ഡാര്‍വിന്‍ നുനെസ്, സുവാരസ്, കവാനി, മാക്‌സിമിലിയാനോ

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com